ന്യൂഡല്‍ഹി : ഡല്‍ഹിക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങി. ഹരിയാനയിലെ ഗുഡ്ഗാവില്‍ നിന്ന് 48 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പശാസ്ത്ര സെന്റര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി 11.46 ഓടെ ഉപരിതലത്തില്‍ നിന്ന് 7.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. സംഭവത്തില്‍ നാശനഷ്ടമൊന്നും എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഡല്‍ഹിക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ശക്തമായ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തി
RECENT NEWS
Advertisment