രണ്ടാം ഭാര്യയെ കൊന്ന് വഴിയരികില്‍ ഉപേക്ഷിച്ച ഭര്‍ത്താവിനെ പോലീസ് അറസ്​റ്റ്​ ചെയ്തു

For full experience, Download our mobile application:
Get it on Google Play

പന്തളം: രണ്ടാം ഭാര്യയെ കൊന്ന് വഴിയരികില്‍ ഉപേക്ഷിച്ച ഭര്‍ത്താവിനെ പന്തളം പോലീസ് അറസ്​റ്റ്​ ചെയ്തു. പന്തളം കുരമ്പാല പറയന്റയ്യത്ത് കുറിയമുളയ്ക്കല്‍ മധുസൂദനന്‍ ഉണ്ണിത്താനാണ്​ (52) പിടിയിലായത്. ഇയാളുടെ ഭാര്യ അട്ടത്തോട് പാറയ്ക്കല്‍ വീട്ടില്‍ സുശീലയാണ്​ (58) കൊല്ലപ്പെട്ടത്.

കൊലപാതക​ത്തെക്കുറിച്ച്‌​ അന്വേഷണം ആരംഭിച്ച്‌ ആറ്​ മണിക്കൂറിനകം​ പ്രതിയെ അറസ്​റ്റ്​ ചെയ്യാനായെന്ന്​ ജില്ല പോലീസ് മേധാവി കെ.ജി. സൈമണ്‍ പന്തളത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മധുസൂദന​ന്റെ  രണ്ടാം ഭാര്യയാണ് മരിച്ച സുശീല. ആദ്യ ഭാര്യയുടെ മരണത്തെത്തുടര്‍ന്നാണ്​ മധുസൂദനന്‍ ഇവരെ വിവാഹം ചെയ്​തത്. അട്ടത്തോട് ദേവസ്വം ബോര്‍ഡ് വക എസ്​റ്റേറ്റിലെ ജീവനക്കാരിയായിരുന്നു സുശീല. അവിടെവെച്ച്‌​ പരിചയപ്പെട്ട ഇരുവരും അഞ്ചുവര്‍ഷംമുമ്പാണ് പന്നിവിഴ മഹാദേവര്‍ ക്ഷേത്രത്തില്‍ വിവാഹിതരായത്.

ജോലിയില്‍നിന്ന്​ വിരമിച്ചപ്പോള്‍ സുശീലക്ക്​ ലഭിച്ച മൂന്നുലക്ഷം രൂപയില്‍നിന്ന്​ രണ്ടുലക്ഷം രൂപ ഉപയോഗിച്ചാണ് അടൂര്‍ ആനന്ദപ്പള്ളി സ്വദേശിയായ മധുസൂദനന്‍ കുരമ്പാലയില്‍ സ്ഥലം വാങ്ങിയത്. ബാക്കി തുകയെച്ചൊല്ലിയുള്ള വഴക്കാണ്​ കൊലപാതകത്തില്‍ കലാശിച്ചത്. മൃതദേഹം ചാക്കില്‍ കെട്ടി  ഓട്ടോറിക്ഷയില്‍ കയറ്റി ഇടയാടി സ്കൂളിന്​ സമീപം ഇടവഴിയില്‍ തള്ളുകയായിരുന്നു.

നാട്ടുകാരില്‍നിന്ന്​ വിവരമറിഞ്ഞ്​ സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും അറസ്​റ്റ്​ ചെയ്യുകയുമായിരുന്നു. പ്രതിയെ അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...