ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞടുപ്പ് പ്രചാരണം ചൂടുപിടിച്ചുകഴിഞ്ഞു. ജനങ്ങളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രവുമായെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഒരു മിസ്ഡ് കോള്‍ എന്ന സംവിധാനമാണ് പുതിയതായൊരുക്കിയിരിക്കുന്നത്.
വോട്ടര്‍മാരോട് നേരിട്ട് സംവദിക്കാനും എല്ലാ നേട്ടങ്ങളും ജനങ്ങളിലെത്തിക്കാനും ആം ആദ്മി പാര്‍ട്ടി പുതിയ വെബ്‌സൈറ്റും തുടങ്ങിക്കഴിഞ്ഞു. ഓരോ വോട്ടറെയും നേരില്‍ കാണുക സംശയങ്ങള്‍ക്ക് മറുപടി പറയുക എന്നതാണ് ലക്ഷ്യം. 7690944444 എന്ന നമ്പറില്‍ മിസ് കോള്‍ അടിച്ചാല്‍ വെബ്‌സൈറ്റ് അഡ്രസ് എസ്എംഎസായി ലഭിക്കും.
വെബ്‌സൈറ്റ് വഴി വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ കെജ്‌രിവാളിന്റെ മറുപടി ലഭിക്കുന്നതാണ്. അടിസ്ഥാന ആവശ്യങ്ങള്‍ക്കായി കഴിഞ്ഞ അഞ്ചു വര്‍ഷം എന്തു ചെയ്തു എന്നും വിശദമാക്കും. വികസന നേട്ടങ്ങള്‍ ഡല്‍ഹിയിലെ ഓരോ വോട്ടര്‍മാരിലേക്കും എത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.