സര്‍ക്കാരിന്റെ നേട്ടങ്ങളറിയാന്‍ മിസ്സ്ഡ് കോള്‍ ; പുത്തന്‍ തന്ത്രവുമായി കെജ്‌രിവാൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞടുപ്പ് പ്രചാരണം ചൂടുപിടിച്ചുകഴിഞ്ഞു. ജനങ്ങളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രവുമായെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഒരു മിസ്ഡ് കോള്‍ എന്ന സംവിധാനമാണ് പുതിയതായൊരുക്കിയിരിക്കുന്നത്.

വോട്ടര്‍മാരോട് നേരിട്ട് സംവദിക്കാനും എല്ലാ നേട്ടങ്ങളും ജനങ്ങളിലെത്തിക്കാനും ആം ആദ്മി പാര്‍ട്ടി പുതിയ വെബ്‌സൈറ്റും തുടങ്ങിക്കഴിഞ്ഞു. ഓരോ വോട്ടറെയും നേരില്‍ കാണുക സംശയങ്ങള്‍ക്ക് മറുപടി പറയുക എന്നതാണ് ലക്ഷ്യം. 7690944444 എന്ന നമ്പറില്‍ മിസ് കോള്‍ അടിച്ചാല്‍ വെബ്‌സൈറ്റ് അഡ്രസ് എസ്എംഎസായി ലഭിക്കും.

വെബ്‌സൈറ്റ് വഴി വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ കെജ്‌രിവാളിന്റെ മറുപടി ലഭിക്കുന്നതാണ്. അടിസ്ഥാന ആവശ്യങ്ങള്‍ക്കായി കഴിഞ്ഞ അഞ്ചു വര്‍ഷം എന്തു ചെയ്തു എന്നും വിശദമാക്കും. വികസന നേട്ടങ്ങള്‍ ഡല്‍ഹിയിലെ ഓരോ വോട്ടര്‍മാരിലേക്കും എത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...