ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്, ജഫ്രാബാദിലാണ് വെടിവെയ്പ്പ് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. തുടരെ നാല് തവണയാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നേരത്തെ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ ജാമിയമിലിയ സര്‍വ്വകലാശാലയിലും ഷഹീന്‍ ബാഗിലും വെടിവെപ്പ് നടത്തിയിരുന്നു.
സ്‌കൂട്ടറില്‍ എത്തിയ രണ്ടുപേര്‍ ക്യാംപസിന്റെ അഞ്ചാം ഗേറ്റിന് മുന്നില്‍ നിന്ന് ആകാശത്തേക്ക് വെടിവെയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. അതിനിടെയാണ് ഷഹീന്‍ ബാഗില്‍ സമരക്കാര്‍ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തും വെടിവെപ്പുണ്ടായത്.
ഈ കേസില്‍ പ്രതി കപില്‍ ഗുജ്ജാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ച്ചയായി വെടിവെപ്പുണ്ടായ പശ്ചാത്തലത്തില്‍ സൗത്ത് ഈസ്റ്റ് ഡല്‍ഹി ഡിസിപിയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. നാളെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്നോടിയായിട്ടാണ് വെടിവെയ്പ്പ് നടന്നത്.