ന്യൂഡല്‍ഹി: ജാമിഅ മില്ലിയ വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ അനുവാദം വാങ്ങണം. 15 ദിവസത്തിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ തുടങ്ങിയ സമരം രണ്ട് തവണ പോലീസ് സായുധമായി നേരിട്ട ശേഷവും മുന്നോട്ടുകൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വിദ്യാര്‍ഥിനിയാണ് സഫൂറ.
ജാമിഅ മില്ലിയ വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു
RECENT NEWS
Advertisment