ആര്‍.ജെ.ഡിക്ക് കനത്ത തിരിച്ചടി : അഞ്ച് സിറ്റിംഗ് പാര്‍ട്ടി എം.എല്‍.സികള്‍ ജെ.ഡി.യുവില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി:  ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലാലു പ്രസാദ്‌ യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി)പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. ആര്‍.ജെ.ഡിയിലെ അഞ്ച് സിറ്റിംഗ് പാര്‍ട്ടി എം.എല്‍.സികള്‍ (മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍) മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ (ജനതാദള്‍ യുണൈറ്റഡ്) ജെ ഡി യുവില്‍ ചേര്‍ന്നു.

രാധചരണ്‍ ഷാ (2015), സഞ്ജയ് പ്രസാദ് (2015), ദിലീപ് റായ് (2015), എം ഡി കമര്‍ ആലം (2016), രണ്‍വിജയ് കുമാര്‍ സിംഗ് (2016) എന്നിവരാണ് ജെ ഡി യുവില്‍ ചേര്‍ന്നത്. ഒക്‌ടോബര്‍ മുതല്‍ നവംബര്‍ വരെയാണ് ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

നിലവില്‍ ആര്‍ ജെഡിക്ക് മൂന്ന് എം എല്‍ സികളാണ് ഉള്ളത്. മൊത്തം എട്ട് എം എല്‍ സികളാണുണ്ടായിരുന്നത്. ജെഡിയുവിലേക്ക് ഔദ്യോഗികമായി ചേരുന്നത് സംബന്ധിച്ചുള്ള കത്ത് ജെ ഡി യു ചീഫ് വിപ്പ് റീനാ ദേവി നിയമസഭാ സമിതിയുടെ ആക്ടിംഗ് ചെയര്‍മാന് കൈമാറി.75 അംഗ കൗണ്‍സിലിലെ 21 എം എല്‍ സികളുള്ള ഏറ്റവും വലിയ ഒറ്റകക്ഷിയായ ജെഡിയുവിന് നിലവില്‍ 46 സീറ്റുകളില്‍ 29 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. 16 എം എല്‍ സികളാണ് ബി ജെ പിക്കുള്ളത്. കൂടാതെ ഒരു സ്വതന്ത്ര എം എല്‍ സിയുടെ പിന്തുണയുമുണ്ട്. ഒമ്പത് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ ആറിന് ഷെഡ്യൂള്‍ ചെയ്യും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

0
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും...

മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ...

ഗാർഹിക പീഡനത്തിനെതിരായ 498-എ വകുപ്പ് ലിവ് ഇൻ ബന്ധങ്ങളിലും ബാധകം

0
ന്യൂഡൽഹി : ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A...

വയലിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണു ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട് : വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ...