മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ശങ്കര്‍സിന്‍ഹ് വഗേല എന്‍സിപിയില്‍നിന്ന് രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ശങ്കര്‍സിന്‍ഹ് വഗേല എന്‍സിപിയില്‍നിന്ന് രാജിവെച്ചു. തിങ്കളാഴ്ചയാണ് അദ്ദേഹം ദേശീയ നേതൃത്വത്തിന് രാജി സമര്‍പ്പിച്ചത്. സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കിയതും രാജ്യസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി എംഎല്‍എ ക്രോസ് വോട്ട് ചെയ്തതുമാണ് രാജിക്ക് കാരണം. കോണ്‍ഗ്രസില്‍ നിന്ന് വിട്ട വഗേല 2019ലാണ് എന്‍സിപിയില്‍ ചേര്‍ന്നത്.

കഴിഞ്ഞ ദിവസം നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിലാണ് പാര്‍ട്ടിയുടെ ഏക എംഎല്‍എ കന്ധല്‍ ജദേജ പാര്‍ട്ടി വിപ് ലംഘിച്ച്‌ വോട്ട് ചെയ്തത്. രാജ്യസഭ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് സീറ്റിലും ബിജെപി വിജയിച്ചു. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. എംഎല്‍എയുടെ നടപടി തന്നെ നിരാശപ്പെടുത്തിയെന്ന് വഗേല വ്യക്തമാക്കി. രാജ്യസഭ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പേയാണ് വഗേലയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി ജയന്ത് പട്ടേലിനെ നിയമിച്ചത്.

വഗേല പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സൂചനയുണ്ട്. ബിജെപി നേതാവായിരുന്ന വഗേല, 1996ല്‍ പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരു പാര്‍ട്ടി രൂപീകരിക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്തു. 1997ല്‍ തന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. 2017ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...