കുഞ്ഞിനേറ്റത് ക്രൂരപീഡനം ; അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കുട്ടിയുടെ അമ്മ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞ് ക്രൂര പീഡനത്തിന് ഇരയായെന്ന് കുട്ടിയുടെ അമ്മ. 54 ദിവസം മാത്രം പ്രായമുളള കുഞ്ഞിനെ ഭർത്താവ് തുടരെത്തുടരെ മർദ്ദിച്ചിരുന്നുവെന്ന് നേപ്പാൾ സ്വദേശിയായ അമ്മ പറഞ്ഞു. അതേസമയം കുഞ്ഞിന്റെ  ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. തന്റെ  കുട്ടിയല്ലെന്നാരോപിച്ചാണ് ഭർത്താവ് ക്രൂരമായി മർദിച്ചിരുന്നതെന്ന് കുഞ്ഞിന്റെ  അമ്മ പറയുന്നു. സംഭവദിവസം മുഖത്തടിച്ചശേഷം കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. ഭർത്താവുമൊത്ത് തുടർന്ന് ജീവിക്കാൻ താൽപര്യമില്ലെന്നും നേപ്പാളിലേക്ക് തിരിച്ചുപോകണമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

ഇന്ന് സങ്കീർണമായ ശസ്ത്രക്രിയക്ക് ശേഷം ആശ്വാസവാര്‍ത്തയാണ് ആശുപത്രിയില്‍ നിന്നെത്തുന്നത്. കുട്ടിയുടെ നിലയിൽ പുരോഗതി ഉണ്ടെങ്കിലും അടുത്ത 24 മണിക്കൂർകൂടി നിർണായകമാണ്. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷവും കോലഞ്ചേരിയിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞിപ്പോൾ ഉള്ളത്. തലയിൽ കട്ട പിടിച്ച രക്തം ഇന്നലെ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. ഇന്ന് കുട്ടി തനിയെ അമ്മയുടെ മുലപ്പാൽ കുടിച്ചു തുടങ്ങി എന്ന് ഡോക്ടർ സോജൻ ഐപ്പ് പറഞ്ഞു. പരിക്കേറ്റ ശേഷം ആദ്യമായിട്ടാണ് കുട്ടി തനിയെ മുലപ്പാൽ കുടിക്കുന്നത്. ഇതിനിടെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ എസ് ഷിജുഖാൻ ആശുപത്രിയിലെത്തി തെളിവെടുത്തു. ഷിജുഖാൻ കുട്ടിയുടെ അമ്മയെയും സന്ദർശിച്ചു. കുഞ്ഞിന്റെ  അച്ഛൻ ഷൈജു തോമസിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻ‍ഡ് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....