ന്യൂഡൽഹി : ബോളിവുഡ് നടൻ അമിതാഭ് ബച്ചന്‍റെ പേരോ, ചിത്രമോ, ശബ്ദമോ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡൽഹി ഹൈക്കോടതി. തന്‍റെ പേരും ചിത്രവും ശബ്ദവും അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അമിതാഭ് ബച്ചൻ നൽകിയ ഹര്‍ജിയിലാണ് ഉത്തരവ്. തന്‍റെ അനുമതിയില്ലാതെ ഓൺലൈൻ ഭാഗ്യക്കുറി പോലെയുള്ളവയുടെ പരസ്യങ്ങളിലും മറ്റും ചിത്രവും ശബ്ദവും ഉപയോഗിക്കുന്നെന്നാണ് ബച്ചൻ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയത്.
ഹര്‍ജിക്കാരൻ അറിയപ്പെടുന്ന വ്യക്തിത്വമാണ്. വിവിധ പരസ്യങ്ങളിൽ വേഷമിട്ട ആളാണ്. നടന്‍റെ സെലിബ്രിറ്റി പദവി ഉപയോഗിച്ച് മറ്റുള്ളവർ അവരുടെ ബിസിനസ് ചെയ്യുന്നതും അവരുടെ സേവനങ്ങളും ചരക്കുകളും വിൽക്കുന്നതും അമിതാഭ് ബച്ചന് വിഷമമുണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തിൽ തർക്കിക്കാനാവില്ല. പ്രഥമൃഷ്ട്യാ തന്നെ കേസെടുക്കാവുന്ന കുറ്റമാണെന്നും ജസ്റ്റിസ് നവീൻ ചൗള പറഞ്ഞു. ഈ ഉത്തരവ് ഇറക്കിയില്ലെങ്കിൽ അമിതാഭ് ബച്ചനെ അത് ദോഷമായി ബാധിക്കുമെന്നും അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.