നില്‍ക്കാന്‍ ഇടമില്ല ; വടശേരിക്കര പോലീസ് സ്റ്റേഷന്‍റെ അവസ്ഥ ദയനീയം

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര : നില്‍ക്കാന്‍ ഇടമില്ലാതെ പോലീസ് സ്റ്റേഷന്‍. ശബരിമല തീര്‍ഥാടനത്തിന്‍റെ  ഭാഗമായി വടശേരിക്കരയില്‍ ആരംഭിച്ച താല്‍ക്കാലിക പോലീസ് സ്റ്റേഷന്‍റെ അവസ്ഥ ദയനീയമാണ്. തീര്‍ഥാടന കാലത്ത് എല്ലാ വര്‍ഷവും ഇവിടെ താല്‍ക്കാലിക പോലീസ് സ്റ്റേഷന്‍ തുറക്കാറുണ്ട്. മണ്ണാരക്കുളഞ്ഞി–പമ്പ പാതയില്‍ മണ്ണാരക്കുളഞ്ഞി മുതല്‍ ളാഹ രാജാംപാറ വരെ റോഡിന്റെ ഇരുവശവും 25 മീറ്റര്‍ വീതമാണു സ്റ്റേഷന്റെ പരിധി.

ക്രമസമാധാന പാലനത്തിനു പുറമേ ഗതാഗതം അടക്കമുള്ള പ്രശ്നങ്ങളും തീര്‍ഥാടന കാലത്തു സ്റ്റേഷനിലുള്ള പോലീസുദ്യോഗസ്ഥരുടെ ചുമതലയാണ്. വടശേരിക്കര ഗവ. എൽപി സ്കൂളിന്‍റെ  പഴയ കെട്ടിടത്തിലാണു സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. വടശേരിക്കര പഞ്ചായത്തിന്‍റെ  അധീനതയിലിരിക്കുന്ന കെട്ടിടത്തിന്‍റെ ഒരു ഭാഗം മിനി കമ്യൂണിറ്റി സെന്ററായി ഒരുക്കിയിട്ടുണ്ട്. ഇതിനകത്താണു സ്റ്റേഷന്‍. അര ഭിത്തിയോടെ ഓടിട്ട കെട്ടിടമായിരുന്നു ഇത്. പഞ്ചായത്തിന്റെ ചുമതലയില്‍ മേല്‍ക്കൂര പൊളിച്ചു നീക്കി അലുമിനിയം ഷീറ്റുകള്‍ പാകിയിട്ടുണ്ട്.

തുറന്നു കിടന്ന വശങ്ങളും ഷീറ്റുകളിട്ട് മറച്ചു. തറ ടൈല്‍ പാകുകയും ചെയ്തു. ഹാള്‍ രണ്ടായി തിരിച്ച് ഒരു ഭാഗത്താണു സ്റ്റേഷന്‍. എസ്ഐ, 3 എഎസ്ഐ അടക്കമുള്ള 20 പോലീസുകാര്‍ ഒന്നിച്ചെത്തിയാല്‍ ഇതിനുള്ളില്‍ ഇരിക്കാനിടമില്ല. ബാക്കി ഭാഗം പോലീസുകാര്‍ക്ക് വിശ്രമിക്കാനായി കട്ടിലുകളിട്ടിരിക്കുകയാണ്. അയ്യപ്പന്മാര്‍ക്കായി പുറത്തു നിര്‍മിച്ചിട്ടുള്ള ശുചിമുറികളാണ് അവര്‍ ഉപയോഗിക്കുന്നത്.

എല്ലാ വര്‍ഷവും തുറക്കുന്ന സ്റ്റേഷന് സ്ഥിരം കെട്ടിടം നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടു കാലങ്ങള്‍ പിന്നിട്ടു. സ്ഥലത്തിന്റെ കുറവല്ല നിര്‍മാണത്തിനു തടസ്സം. വടശേരിക്കരയിലെ സിഐ ഓഫിസിനു കെട്ടിടം പണിയുന്നതിനു വില്ലേജ് ഓഫിസിനോടു ചേര്‍ന്ന് 30 സെന്റ് ഭൂമി പിഐപി വിട്ടു കൊടുത്തിട്ടുണ്ട്. നിര്‍മാണത്തിന് 40 ലക്ഷം രൂപയും അനുവദിച്ചിരുന്നു. സിഐ ഓഫിസുകള്‍ നിര്‍ത്തലാക്കിയതിനു പിന്നാലെ നിര്‍മ്മാണം അനിശ്ചിതത്വത്തിലായി. ഇവിടെ പണിതിട്ടുള്ള ചെറിയ കെട്ടിടമാണു വനിത പോലീസിന്‍റെ  വിശ്രമ സ്ഥാനം. സര്‍ക്കാര്‍ ഇടപെട്ട് ഇവിടെ ബഹുനിലയില്‍ കെട്ടിടം പണിതാല്‍ സ്റ്റേഷനും പോലീസുകാര്‍ക്കു വിശ്രമിക്കാനും ഉപയോഗിക്കാം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന : സംസ്ഥാന പ്രസിഡന്റിന് പിന്നാലെ കൂട്ടാളിയും...

0
പത്തനംതിട്ട: പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന...

സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നത് ; പോലീസിനെതിരെ അന്‍സിബ

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി വി.ഡി സതീശനെയും ടാഗ് ചെയ്ത്...

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...