സി.എം.എഫ്.ആർ.ഐ യിൽ ‘മുർബേൺ’ ശാസ്ത്ര ചർച്ചക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോശങ്ങളിലെ ജൈവ പ്രക്രിയകളെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയ നിരീക്ഷണമായ’മുർബേൺ’ സിദ്ധാന്തത്തെക്കുറിച്ചുള്ള ദേശീയ ചർച്ചയ്ക്ക് സി.എം.എഫ്.ആർ.ഐ യില്‍ തുടക്കമായി. സ്വദേശി ശാസ്ത്ര പ്രസ്ഥാനവും അമൃത വിശ്വവിദ്യാപീഠവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ അറിവുകളെ കൂടുതൽ പരിഷ്‌കരിക്കുന്നതിന് നിരന്തരമായ അന്വേഷണങ്ങളും വിമർശനാത്മകമായ സംവാദങ്ങളും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശി ശാസ്ത്ര പ്രസ്ഥാനം പ്രസിഡന്റ് പ്രൊഫ.വി.ശിവകുമാർ അധ്യക്ഷത വഹിച്ചു. മുർബേൺ സിദ്ധാന്തവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രൊഫ.കേലത്ത് മുരളി മനോജിനെ സ്വദേശി ശാസ്ത്ര പ്രസ്ഥാനം ചടങ്ങിൽ ആദരിച്ചു.

മറൈൻ ഫിഷറീസ് മേഖലയിലെ സംയുക്ത ഗവേഷണങ്ങൾക്കായി സി.എം.എഫ്.ആർ.ഐ യും എൻവയോൺമെന്‍റെല്‍ ഡിഫൻസ് ഇന്ത്യ ഫൗണ്ടേഷനും (ഇ.ഡി.ഐ.എഫ്) തമ്മിലുള്ള ധാരണാപത്രം ചടങ്ങിൽ കൈമാറി. കടൽ പായൽ ഉപയോഗിച്ച് സി.എം.എഫ്.ആർ.ഐ നിർമിച്ച കടൽമീൻ സീവീഡ് സോപ്പും സി.എം.എഫ്.ആർ.ഐയുടെ ശാസ്ത്ര പ്രസിദ്ധീകരണവും ചടങ്ങിൽ പ്രകാശനം ചെയ്തു. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജ്ജ്, അമൃത വിശ്വവിദ്യാപീഠം മെഡിക്കൽ റിസർച്ച് ഡീൻ പ്രൊഫ.ഡി.വാസുദേവൻ, വിജ്ഞാൻ ഭാരതി സെക്രട്ടറി ജനറൽ വിവേകാനന്ദ പൈ, പ്രൊഫ.കേലത്ത് മുരളി മനോജ്, ഡോ.കെ.മുരളീധരൻ, ഡോ.ആശിഷ് ഖണ്ടേൽവാൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാർഥികളും വരും ദിവസങ്ങളില്‍ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നിച്ചുതാമസിച്ചിരുന്ന യുവതിയേയും ആൺസുഹൃത്തിനെയും ശാസ്താംകോട്ട തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

0
ശാസ്താംകോട്ട : ആറുമാസമായി ഒന്നിച്ചുതാമസിച്ചുവന്നിരുന്ന യുവതിയേയും ആൺസുഹൃത്തിനെയും ശാസ്താംകോട്ട തടാകത്തിൽ മരിച്ചനിലയിൽ...

അധ്യാപികമാർ പ്രതിയായ വടകര എംഡിഎംഎ കേസ് ; അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിനെ കസ്റ്റഡിയിൽ...

0
കോഴിക്കോട്: അധ്യാപികമാർ പ്രതിയായ വടകര എംഡിഎംഎ കേസിൽ അഞ്ചാം പ്രതി...

പാലിയേക്കര ടോൾ വിഷയത്തിൽ പ്രതികരണവുമായി ഒ ജെ ജനീഷ്

0
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ്...

കയ്പമംഗലം വാഹനാപകടം : അന്വേഷണം പ്രത്യേക സംഘത്തിന് ; തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തും

0
തൃശൂർ : എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ കയ്പമംഗലം വാഹനാപകടം അന്വേഷിക്കാൻ...