പത്തനംതിട്ട : ജില്ലയിൽ പേമാരിയും പ്രളയവും മാറ്റമില്ലാതെ തുടരുന്ന പ്രത്യേക സാഹചര്യത്തിൽ നാളെ (ആഗസ്റ്റ് 4 ചൊവ്വാഴ്ച്ച) ഉച്ചക്ക് ഒന്നര മണിക്ക് പത്തനംതിട്ട രാജീവ്ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം മാറ്റിവെച്ചതായി ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. പ്രളയ സാഹചര്യം ഒഴിവാകുന്ന മുറക്ക് സൗകര്യപ്രദമായ മറ്റൊരു ദിവസം നേതൃയോഗം ചേർന്ന് ബൂത്ത് കമ്മിറ്റികളുടെ ശാക്തീകരണം ഉൾപ്പെടെയുള്ള ഭാവി സംഘനാ കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനം കൈക്കൊള്ളുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























