വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയത് നൂറുകണക്കിന് വിഷപ്പാമ്പുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വെള്ളപ്പൊക്കത്തില്‍ റാന്നി, കോന്നി, തിരുവല്ല, ആറന്മുള തുടങ്ങിയ പ്രദേശങ്ങളില്‍ ഒഴുകിയെത്തിയത് നൂറുകണക്കിന് വിഷപ്പാമ്പുകള്‍. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയപ്പോള്‍ വിഷപ്പാമ്പുകളും ഇതോടൊപ്പം കയറിക്കൂടിയിട്ടുണ്ട്. റാന്നി മാര്‍ത്തോമ്മാ സഭയുടെ അരമനയില്‍ നിന്നും കഴിഞ്ഞ രാത്രി  മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പലയിടത്തും വിഷപ്പാമ്പുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. റബ്ബര്‍ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും കയറിയ വെള്ളത്തില്‍ നിരവധി പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്.

തിരുവല്ല അപ്പര്‍ കുട്ടനാടന്‍ ഭാഗങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വെള്ളം ഇറങ്ങി കഴിഞ്ഞാലും ഈ ഭാഗങ്ങളില്‍ വിഷപ്പാമ്പുകളുടെ സാന്നിധ്യം ജനങ്ങളുടെ ജീവന് ഭീഷണിയാകും. വെള്ളപ്പൊക്കത്തില്‍ ജില്ലയില്‍ അടിഞ്ഞുകൂടിയ മാലിന്യത്തിലും വിഷപ്പാമ്പുകളുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യത കൂടുതലാണ്. പാമ്പുകള്‍ മാത്രമല്ല എലികള്‍ അടക്കമുള്ള പല ജീവികളുടെയും ശല്യം വെള്ളം ഉയര്‍ന്ന സ്ഥലങ്ങളിലുണ്ട്. ജില്ലയില്‍ പലയിടത്തും വെള്ളം ഇറങ്ങി പൂര്‍വ്വ സ്ഥിതിയിലായാലും ഇഴജന്തുക്കളുടെ ഭീഷണിയില്‍ നിന്നും നാട് കരകയറുവാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നിച്ചുതാമസിച്ചിരുന്ന യുവതിയേയും ആൺസുഹൃത്തിനെയും ശാസ്താംകോട്ട തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

0
ശാസ്താംകോട്ട : ആറുമാസമായി ഒന്നിച്ചുതാമസിച്ചുവന്നിരുന്ന യുവതിയേയും ആൺസുഹൃത്തിനെയും ശാസ്താംകോട്ട തടാകത്തിൽ മരിച്ചനിലയിൽ...

അധ്യാപികമാർ പ്രതിയായ വടകര എംഡിഎംഎ കേസ് ; അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിനെ കസ്റ്റഡിയിൽ...

0
കോഴിക്കോട്: അധ്യാപികമാർ പ്രതിയായ വടകര എംഡിഎംഎ കേസിൽ അഞ്ചാം പ്രതി...

പാലിയേക്കര ടോൾ വിഷയത്തിൽ പ്രതികരണവുമായി ഒ ജെ ജനീഷ്

0
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ്...

കയ്പമംഗലം വാഹനാപകടം : അന്വേഷണം പ്രത്യേക സംഘത്തിന് ; തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തും

0
തൃശൂർ : എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ കയ്പമംഗലം വാഹനാപകടം അന്വേഷിക്കാൻ...