റാന്നി വലിയ പാലത്തിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി ; പോലീസിൻ്റെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി വലിയ പാലത്തിന്റെ കൈവരിയിൽ കയറിയിരുന്ന് പുഴയിൽ ചാടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് സാഹസികമായി രക്ഷപെടുത്തി. ഇടമുറി വലിയപതൽ സ്വദേശി ആണ് തിങ്കളാഴ്ച നാടകീയരംഗങ്ങൾ സൃഷ്ടിച്ചത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യാ ഭീഷണിക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിൽ നിലവിൽ നിരവധി കേസുകളിൽ പ്രതിയായ ദീപു പാലത്തിന്റെ കെട്ടിൽ ഇരിക്കുന്നത് കണ്ട യാത്രാക്കാരാണ് വിവരമറിയിച്ചത്. ഉടൻതന്നെ റാന്നി പോലീസ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പോലീസ് അടുത്തേക്ക് വരാൻ ശ്രമിച്ചപ്പോൾ പുഴയിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ മറ്റ് ഉദ്യോഗസ്ഥർ സംസാരിച്ച് ശ്രദ്ധ തിരിച്ചു. അനുനയ നീക്കം തുടരുന്നതിനിടെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പിൻഭാഗത്തുകൂടി എത്തി പെട്ടെന്ന് യുവാവിനെ സുരക്ഷിതമായി വലിച്ചു മാറ്റുകയായിരുന്നു. പോലീസിന്റെ കൃത്യസമയത്തെ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

 

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.

———————–

വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–

ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ നിർത്തിവെച്ചു

0
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍...

ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി സന്ദര്‍ഭം പരിഗണിക്കാത്തതും അനൗചിത്യപരവുമാണെന്ന്...

0
പത്തനംതിട്ട: ആറന്‍മുളയിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ...

അരുണാചൽ അതിർത്തിയിൽ ഇന്ത്യ-ചൈന കോർ കമാൻഡർ ചർച്ചയിൽ പുരോഗതി

0
ന്യൂഡൽഹി : ഇന്ത്യ - ചൈന കോർ കമാൻഡർ തല ചർച്ചയിൽ...

പോലീസ് കായിക മേളയുടെ നടത്തിപ്പിനായി പണം പിരിച്ച സംഭവത്തിൽ നടപടിയുമായി ഡിജിപി

0
തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ തുടങ്ങുന്ന പോലീസ് കായിക മേളയുടെ നടത്തിപ്പിനായി പണം...