സ്ത്രീ കരഞ്ഞതു കൊണ്ട് മാത്രം സ്ത്രീധന പീഡനമാണെന്ന് പറയാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സ്ത്രീ കരഞ്ഞതു കൊണ്ട് മാത്രം സ്ത്രീധന പീഡനമാണെന്ന് പറയാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ക്രൂരത, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളില്‍ നിന്ന് ഭര്‍ത്താവിനേയും കുടുംബത്തേയും ഒഴിവാക്കുന്നതിനെതിരായി യുവതിയുടെ കുടുംബം സമര്‍പ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയുടെ നിരീക്ഷണം. 2010ല്‍ വിവാഹിതയായ സ്ത്രീ ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും സ്ത്രീധന പീഡനം നേരിട്ടുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. രണ്ട് പെണ്‍മക്കളുടെ അമ്മയായ സ്ത്രീ 2014 മാര്‍ച്ച് 31ന് മരിക്കുകയും ചെയ്തു. വിവാഹത്തിനായി ഏകദേശം നാല് ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ് സ്ത്രീയുടെ കുടുംബം പറയുന്നത്. പിന്നീട് ഭര്‍ത്താവും അമ്മായിയച്ഛനും മോട്ടോര്‍ സൈക്കിള്‍, പണം, സ്വര്‍ണ ബ്രേസ് ലെറ്റ് എന്നിവ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.

ഹോളി ദിനത്തില്‍ തന്റെ സഹോദരിയെ വിളിച്ചപ്പോള്‍ കരയുകയായിരുന്നുവെന്ന് മരിച്ച സ്ത്രീയുടെ സഹോദരിയുടെ രഹസ്യ മൊഴി നൽകിയിരുന്നു. എന്നാല്‍ കരഞ്ഞതുകൊണ്ടു മാത്രം സ്ത്രീധന പീഡനത്തിന് കേസെടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ന്യുമോണിയ മൂലമാണ് മരണം സംഭവിച്ചതെന്ന് പറഞ്ഞുകൊണ്ട് കുറ്റം ആരോപിക്കപ്പെട്ട ഭര്‍ത്താവിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണ കാരണം ന്യുമോണിയ ആണെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സ്ത്രീയുടെ മരണം ഭര്‍ത്താവിന്റെ ക്രൂരതയോ ഗാര്‍ഹിക പീഡനവുമാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഇല്ലെന്നും കോടതി പറഞ്ഞു. പ്രതിക്ക് പണം നല്‍കിയതിന് തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്രിക്കറ്റ് കോച്ചിങ്ങിനിടെ പീഡനം ; മൂന്നാം കേസിൽ പ്രതിയായ പരിശീലകന് 47 വർഷം കഠിനതടവും...

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടികളെ പീഡിപ്പിച്ച പരിശീലകന് 47 വര്‍ഷം കഠിനതടവും...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സബ്‌സിഡി കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍...

കേന്ദ്രീയ വിദ്യാലയത്തില്‍ എന്‍.ഡി.ആര്‍.എഫ് സ്‌കൂള്‍ സുരക്ഷ പരിശീലനം സംഘടിപ്പിച്ചു

0
അടൂര്‍ : ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സ്‌കൂള്‍...

​ആറ്റുകാൽ ആത്മഹത്യക്കേസിൽ നിർണ്ണായക നീക്കം; ഭർത്താവ് അതുലിനെ ചോദ്യം ചെയ്ത് പോലീസ്, അറസ്റ്റ് സൂചന

0
തിരുവനന്തപുരം: ആറ്റുകാലില്‍ വാടക വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ...