ന്യൂഡൽഹി : ഡൽഹിയിൽ മൂടൽ മഞ്ഞ് കനക്കുന്നു. ദൂരക്കാഴ്ച കുറവായതിനാൽ ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ തടസപ്പെട്ടു. രണ്ട് ദിവസത്തെ കടുത്ത ചൂടിന് ശേഷം പെട്ടെന്നാണ് കാലാവസ്ഥയിൽ മാറ്റമുണ്ടായത്. ഡൽഹി പ്രാദേശിക നിരീക്ഷണ കേന്ദ്രമായ സഫ്ദർജംഗ് ഒബ്സർവേറ്ററിയുടെ റിപ്പോർട്ട് അനുസരിച്ച് ദേശീയ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കാഴ്ച പരിധി 50 മീറ്ററായി കുറഞ്ഞു.
ഹരിയാനയുടെയും രാജസ്ഥാനിന്‍റെയും ചില ഭാഗങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെട്ടു. കൂടാതെ ബീഹാറിലും ഒഡീഷയിലും മിതമായ തോതിൽ മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്‌തു. ഉയർന്ന ആപേക്ഷിക ആർദ്രതയും കാറ്റിന്‍റെ വേഗത കുറവുമാണ് ഇപ്പോഴത്തെ മൂടൽമഞ്ഞിന് കാരണം. പെട്ടെന്നുണ്ടുയ കാലാവസ്ഥ വ്യതിയാനം സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നുണ്ട്.
അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയിൽ ഉയർന്ന താപനില റിപ്പോർട്ട് ചെയ്തിരുന്നു. വടക്കും, വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും താപനിലയിൽ അസാധാരണമായ വർധനയുണ്ടായത് ദുർബലമായ പടിഞ്ഞാറൻ അസ്വസ്ഥതകളാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. തെക്കൻ ഗുജറാത്തിൽ ഉണ്ടായ ആൻറി സൈക്ലോൺ കാരണം ഈ മേഖലയിൽ വായു കുറയുന്നതിനും ചൂടാകുന്നതിനും കാരണമായതായാണ് റിപ്പോർട്ട്.
ഫെബ്രുവരി18 മുതൽ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി എന്നിവിടങ്ങളിലെ പരമാവധി താപനില സാധാരണയിൽ നിന്ന് അഞ്ച് മുതൽ ഒമ്പത് ഡിഗ്രി സെൽഷ്യസിലും കൂടുതലായിരുന്നു. ഗുജറാത്ത്, രാജസ്ഥാൻ, കൊങ്കൺ, ഗോവ, തീരദേശ കർണാടക എന്നിവിടങ്ങളിൽ പരമാവധി താപനില 35 മുതൽ 39 വരെയും ഉയർന്നതായാണ് റിപ്പോർട്ട്. താപനില ഫെബ്രുവരി 13 മുതൽ സാധാരണയേക്കാൾ നാല് മുതൽ ഒമ്പത് ഡിഗ്രി സെൽഷ്യസ് കൂടുതലാണ് അനുഭവപ്പെട്ടത്.
ഡൽഹിയിൽ ഏറ്റവും കൂടിയ താപനില 33.6 ഡിഗ്രി സെൽഷ്യസായി ഉയർന്നതോടെ 1969 ന് ശേഷമുള്ള മൂന്നാമത്തെ ഏറ്റവും ചൂടേറിയ ഫെബ്രുവരി ദിവസമായി തിങ്കളാഴ്ചയെ രേഖപ്പെടുത്തി. സാധാരണ ഉയർന്ന താപനിലയില്‍ നിന്ന് ഒമ്പത് മടങ്ങ് കൂടുതലാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. പിതാംപുരയിലെ ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനിൽ സാധാരണയിൽ നിന്ന് 10 ഡിഗ്രി വ്യത്യാസത്തിൽ പരമാവധി താപനില 35.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.