ട്രെയിൻ മാ​റി​ക്ക​യറിയ യാത്രക്കാരിയുടെ ഷാൾ ഊരി ഉ​ദ്യോ​ഗ​സ്ഥ ; റെയിൽവേക്കും മുഖ്യമന്ത്രിക്കും പരാതി

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : ത​ല​ശ്ശേ​രി​യി​ൽ​നി​ന്ന് കൊ​യി​ലാ​ണ്ടി​യി​ലേ​ക്ക് മെ​മു ട്രെ​യി​നി​ൽ യാ​ത്ര​ചെ​യ്യാ​ൻ ടി​ക്ക​റ്റ് എ​ടു​ത്ത യു​വ​തി ഇ​ന്റ​ർ​സി​റ്റി എ​ക്സ് പ്ര​സി​ൽ മാ​റി​ക്ക​യറി. ട്രെ​യി​ൻ മാ​റി​ക്ക​യ​റി​യ യാ​ത്ര​ക്കാ​രി​യു​ടെ ഷാ​ൾ ടി​ക്ക​റ്റ് പ​രി​ശോ​ധി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ ഊ​രി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ​ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​ക്കും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും യു​വ​തി​ പ​രാ​തി നൽകി. തി​ങ്ക​ളാ​ഴ്ച കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബാ​ലു​​ശ്ശേ​രി ച​ളു​ക്കി​ൽ നൗ​ഷ​ത്തി​നാ​ണ് ഇത്തരത്തിലൊരു ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ചു​രി​ദാ​റിന്‍റെ ഷാ​ൾ ഊ​രി​ക്കൊ​ണ്ടു​പോ​യ ഉ​ദ്യോ​ഗ​സ്ഥ ര​ണ്ട് മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് തി​രി​ച്ചു​ത​ന്ന​ത്. ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ മ​റ​ക്കാ​ൻ പ​റ്റാ​തെ വ​ലി​യ മാ​ന​സി​ക​പീ​ഡ​ന​മ​നു​ഭ​വി​ച്ച​താ​യും പ​രാ​തി​യി​ൽ പറയുന്നു.

ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രെ ഗുരുതര ആ​രോ​പ​ണ​മാ​ണ് യാ​ത്ര​ക്കാ​രി പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ച​ത്. പി​ഴ അ​ട​ക്കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടും അ​ക്ര​മം കാ​ട്ടു​ക​യാ​യി​രു​ന്നു. ഒ​റ്റ​ക്ക് യാ​ത്ര​ചെ​യ്ത് പ​രി​ച​യ​മി​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ പ​രി​ഭ്ര​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ത​​ന്നെ കേ​ൾ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ ത​യാ​റാ​യി​​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​നി​ക്ക് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​​ന്നോ പോലീ​സി​ൽ​നി​ന്നോ നീ​തി ല​ഭി​ച്ചി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​ഞ്ഞു. ഇ​ന്റ​ർ​സി​റ്റി​ക്ക് കൊ​യി​ലാ​ണ്ടി​യി​ൽ സ്​​റ്റോ​പ്പി​ല്ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്ട് ഇ​റ​ങ്ങി​യ യു​വ​തി​യു​ടെ ടി​ക്ക​റ്റ് പ​രി​ശോ​ധി​ച്ച ഉ​ദ്യോ​ഗ​സ്ഥ മോ​ശ​മാ​യി പെ​രു​മാ​റു​ക​യും അ​ക്ര​മം കാ​ണി​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണ് പ​രാ​തി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്ന് കായലിൽ വീണ തൊഴിലാളിയെ കാണാതായി

0
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്ന് കായലിൽ വീണ തൊഴിലാളിയെ കാണാതായി....

ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച പാടില്ല ; റോജി.എം.ജോൺ

0
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി മന്ത്രി രമേശ് ചെന്നിലയെയും, കേരളാ പോലീസിനെയും...

സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാൻ കേന്ദ്ര സർക്കാർ യുപിഐ ഇടപാടുകൾക്ക് മേൽ പരോക്ഷ നികുതി ചുമത്താൻ...

0
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയും ബജറ്റ് പരാജയവും മറച്ചുവെക്കാൻ സാധാരണക്കാരെ വഞ്ചിച്ച് യുപിഐ...

80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി രാജ്യം ;ചെങ്കോട്ടയിൽ ആദ്യമായി വന്ദേമാതരം ആലപിക്കും, ജെൻസീ തലമുറയ്ക്ക് പ്രത്യേക...

0
ന്യൂഡൽഹി: രാജ്യത്തിന്‍റെ എൺപതാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുഖ്യപ്രമേയമായി വന്ദേമാതരവും യുവശക്തിയും. ഇത്...