ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച പാടില്ല ; റോജി.എം.ജോൺ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി മന്ത്രി രമേശ് ചെന്നിലയെയും, കേരളാ പോലീസിനെയും അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ. നാടിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്ത പ്രകോപനപരമായ നിലപാടുകൾക്കെതിരെ കേരള പോലീസ് എടുത്ത ശക്തമായ നിയമനടപടികൾ സ്വാഗതാർഹമാണെന്ന് റോജി.എം.ജോൺ ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്ന പൊലീസിന്റെ ഇത്തരം ജനകീയ ഇടപെടലുകൾ വിജയിപ്പിക്കാൻ പൊതുസമൂഹത്തിന്റെ പിന്തുണ ഉണ്ടാകണമെന്നും റോജി.എം.ജോൺ പറഞ്ഞു. നിയമവാഴ്ചയുടെ സംരക്ഷണവും ക്രമസമാധാന പാലനവും ഒരു സംസ്ഥാനത്തിന്റെ പ്രാഥമികമായ ഉത്തരവാദിത്വമാണെന്ന് റോജി.എം.ജോൺ ഫേസ്ബുക്കിൽ കുറിച്ചു.

സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വിദ്വേഷം പ്രചരിപ്പിക്കുകയും, സ്ത്രീത്വത്തെ അപമാനിക്കുകയും, നാടിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്ത പ്രകോപനപരമായ നിലപാടുകൾക്കെതിരെ കേരള പോലീസ് എടുത്ത ശക്തമായ നിയമനടപടികൾ സ്വാഗതാർഹമാണ്. നിയമത്തിന്റെ മുന്നിൽ എല്ലാവരും സമന്മാരാണ്. പൊതുമണ്ഡലത്തിൽ അപരിഷ്കൃതവും അക്രമാസക്തവുമായ നിലപാടുകൾ പ്രചരിപ്പിച്ച് സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന അർജുൻ ആയങ്കിമാർക്കും ടി.ജി. മോഹൻദാസുമാർക്കും തോന്നിയത് പോലെ എന്തും പ്രവർത്തിക്കാനുള്ള അരാജകത്വ സ്വാതന്ത്ര്യം നൽകുന്ന സർക്കാരല്ല ഇന്ന് കേരളം ഭരിക്കുന്നത്.

സംസ്ഥാനത്ത് ക്രിമിനൽ-ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാൻ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ ഗ്രിപ്പ്’, ലഹരി മാഫിയകൾക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ പോലുള്ള പദ്ധതികൾ കേരളത്തിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിവെക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്ന പോലീസിന്റെ ഇത്തരം ജനകീയ ഇടപെടലുകൾ വിജയിപ്പിക്കാൻ പൊതുസമൂഹത്തിന്റെ പിന്തുണ ഉണ്ടാകണം. പോലീസിനെ വെല്ലുവിളിക്കുകയും ജനങ്ങളുടെ ഇടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കേരള പോലീസിനും അഭിനന്ദനങ്ങൾ- റോജി.എം.ജോൺ ഫേസ്ബുക്കിൽ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബും ഷീറ്റുകളുമായി യാത്ര : മോട്ടോര്‍ വാഹന വകുപ്പ്...

0
കോന്നി : സുരക്ഷിതമല്ലാത്ത രീതിയില്‍ പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബുകളും...

തിരുവല്ല – കുമ്പഴ സംസ്ഥാന പാത : രണ്ടാം ഘട്ട നവീകരണം കുമ്പഴയില്‍ നിന്നും...

0
കുമ്പഴ : തിരുവല്ല - കുമ്പഴ സംസ്ഥാന പാതയുടെ രണ്ടാം ഘട്ട നവീകരണ...

കൊല്ലത്ത് രേഖകളില്ലാതെ കടത്തിയ 7 ലക്ഷം രൂപ എക്സൈസ് പിടികൂടി

0
കൊല്ലം: കൊല്ലം ആര്യങ്കാവിൽ രേഖകളില്ലാതെ കടത്തിയ 7 ലക്ഷം രൂപ എക്സൈസ്...

ഭരണിക്കാവ് – മുണ്ടക്കയം ദേശീയ പാതയിൽ പുന്നവളവിലെ കുഴികള്‍ അപകടക്കെണിയാകുന്നു

0
റാന്നി : ഭരണിക്കാവ് - മുണ്ടക്കയം എൻ.എച്ച് 183എ ദേശീയപാതയിൽ അപകടക്കെണിയൊരുക്കി...