സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാൻ കേന്ദ്ര സർക്കാർ യുപിഐ ഇടപാടുകൾക്ക് മേൽ പരോക്ഷ നികുതി ചുമത്താൻ ശ്രമിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയും ബജറ്റ് പരാജയവും മറച്ചുവെക്കാൻ സാധാരണക്കാരെ വഞ്ചിച്ച് യുപിഐ ഇടപാടുകൾക്ക് മേൽ പരോക്ഷ നികുതി ചുമത്താനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് ചൂണ്ടിക്കാട്ടി പാർലമെന്‍റിൽ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. രാജ്യത്തെ തുലയ്ക്കാൻ വേണ്ടി കേന്ദ്രം കൊണ്ടുവന്ന ഇൻകം ടാക്സ് ഭേദഗതി ബില്ലിലെ (‘തോല’) വ്യവസ്ഥകൾക്കെതിരെയാണ് താൻ സഭയിൽ സംസാരിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. 2026-ലെ കേന്ദ്ര ബജറ്റ് പരിപൂർണ്ണ പരാജയമായതിനെ തുടർന്നാണ് ജൂൺ അഞ്ചിന് ഇൻകം ടാക്സ് ഭേദഗതി ഓർഡിനൻസ് ഇറക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായതെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്ന് പിന്മാറിയ വിദേശ നിക്ഷേപകർക്ക് ഡിവിഡന്‍റിൽ ഇളവ് നൽകി അവരെ തിരികെ കൊണ്ടു വരികയായിരുന്നു സർക്കാരിന്‍റെ ലക്ഷ്യം. അതിനായി ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ ഓർഡിനൻസ് നടപ്പിലാക്കി.

എന്നാൽ ഇപ്പോൾ ഈ ഓർഡിനൻസ് നിയമമാക്കാൻ ബില്ല് കൊണ്ടുവന്നപ്പോൾ ഓർഡിനൻസിൽ ഇല്ലാതിരുന്ന മറ്റ് പല നികുതി നിർദ്ദേശങ്ങളും കൂടി ഉൾപ്പെടുത്തി പാർലമെന്‍റിനെയും രാജ്യത്തെയും സർക്കാർ വഞ്ചിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. യുപിഐ ഉപയോഗിക്കുന്ന ആളുകളിൽ നിന്ന് ‘മെർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ്’ വഴി അധിക നികുതി ഈടാക്കാനാണ് ബില്ലിലൂടെ സർക്കാർ ശ്രമിക്കുന്നത്. ഇത് സാധാരണക്കാരെ ബാധിക്കില്ലെന്നും കച്ചവടക്കാരെ മാത്രമേ ബാധിക്കൂ എന്നുമുള്ള കേന്ദ്ര ധനമന്ത്രിയുടെ വാദം പൊള്ളയാണെന്ന് ബ്രിട്ടാസ് പറഞ്ഞു. കച്ചവടക്കാർക്ക് മേൽ വരുന്ന ഏതൊരു സാമ്പത്തിക ഭാരവും ഒടുവിൽ സാധാരണക്കാരായ ഉപഭോക്താക്കളിലേക്ക് തന്നെയാണ് കൈമാറ്റം ചെയ്യപ്പെടാറുള്ളത്. രാജ്യത്ത് നിലവിൽ 54 കോടിയോളം ആളുകൾ യുപിഐ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

0
കോഴിക്കോട്: മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന്...

ജീവന്റെ കാവൽക്കാരായി നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ; ചുരുങ്ങിയ ദിവസത്തിനുള്ളിൽ രക്ഷപ്പെടുത്തിയത് നിരവധി...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിനിടെ നൂറിലേറെ തവണ രക്ഷാദൗത്യവുമായി രാജ്യത്തെ ആദ്യ...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...