ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കാര്‍ ഇടിച്ച് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്‍റെ നിര്‍ണായക നീക്കം. ആറാം പ്രതി അശുതോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട അഞ്ജലിയെ വലിച്ചിഴച്ച ബലേനോ കാര്‍ അശുതോഷിന്‍റെതാണെന്നാണ് വിവരം. അഞ്ജലി അപകടത്തില്‍പ്പെട്ട ശേഷം 12 കിലോമീറ്റര്‍ വലിച്ചിഴയ്ക്കപ്പെട്ടുവെന്ന് കണ്ടെത്തിയിരുന്നു. അമിതിന് കാര്‍ നല്‍കിയത് ഇയാള്‍ പോലീസില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നു. ഡല്‍ഹിയെ നടുക്കി പുതുവത്സര ദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്.
ജനുവരി ഒന്നിന് സുല്‍ത്താന്‍ പുരിയില്‍ വെച്ച് യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ യുവാക്കളുടെ കാറുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ തെറിച്ചുവീണ യുവതിയുടെ വസ്ത്രങ്ങള്‍ കാറിനടിയില്‍ കുടുങ്ങി. മദ്യലഹരിയിലായിരുന്ന കാറിലെ അഞ്ച് യുവാക്കളും നാല് കിലോമീറ്ററോളം യുവതിയെ വലിച്ചിഴച്ചു. കഞ്ച് ഹവാലിയിലാണ് വസ്ത്രങ്ങളില്ലാതെ ദേഹമാസകലം ഗുരുതര പരിക്കുകളോടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്‍റെ പല ഭാഗങ്ങളും വികൃതമായിരുന്നു. അഞ്ജലിയുടെ സ്‌കൂട്ടി അല്‍പം അകലെ നിന്ന് പോലീസ് കണ്ടെടുത്തു.
ഈ കേസിലെ ആദ്യ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മനോജ് മിത്തല്‍, ദീപക് ഖന്ന, അമിത് ഖന്ന, കൃഷ്ണ, മിഥുന്‍ എന്നിവരാണ് പിടിയിലായത്. ഇതോടൊപ്പം അപകടമുണ്ടാക്കിയ ബലേനോ കാറും പോലീസ് കണ്ടെടുത്തിരുന്നു. ദീപക്കല്ല അമിത് ആണ് കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് വ്യാഴാഴ്ച പറഞ്ഞിരുന്നു. അമിതിന് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെന്നാണ് പോലീസ് പറയുന്നത്. അത്തരമൊരു സാഹചര്യത്തില്‍ കാര്‍ ഓടിച്ചിരുന്നത് താനാണെന്ന് പോലീസിനോട് പറയാന്‍ അങ്കുഷ് ഖന്ന ദീപക്കിനെ ഉപദേശിച്ചിരുന്നു. കേസില്‍ ഏഴ് പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. അശുതോഷിന്‍റെയും അങ്കുഷ് ഖന്നയുടെയും പേരുകളാണ് പോലീസ് പുതിയതായി ചേര്‍ത്തത്. കാര്‍ ആശുതോഷിന്‍റെതാണെങ്കിലുംഅപകടസമയത്ത് ഇയാള്‍ കാറില്‍ ഉണ്ടായിരുന്നില്ല.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.