ഡൽഹി: ഡൽഹി മെട്രോയിൽ ഇനി മുതൽ മദ്യവുമായി യാത്ര ചെയ്യാൻ അനുമതി. നേരത്തെ മദ്യവുമായി യാത്ര ചെയ്യുന്നതിന് ഡൽഹി മെട്രോ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിവിധ ചർച്ചകളെ തുടർന്നാണ് വിലക്ക് പിൻവലിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇനി മുതൽ ഒരാൾക്ക് രണ്ട് കുപ്പി മദ്യം വരെ മെട്രോയിൽ കൊണ്ടുപോകാൻ കഴിയും. എന്നാൽ, മദ്യക്കുപ്പി പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. ഇതുമായി ബന്ധപ്പെട്ട ചട്ടം ഭേദഗതി ചെയ്തതായി ഡൽഹി മെട്രോ അധികൃതർ അറിയിച്ചു. മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ വരെ മദ്യം കൊണ്ടുപോകാൻ അനുമതി ഉണ്ടായിരുന്നെങ്കിലും, മദ്യവുമായി മെട്രോയുടെ അകത്ത് പ്രവേശിക്കുന്നത് അനുവദനീയമായിരുന്നില്ല. ഡിഎംആർസിയുടെയും, സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിന്റെയും ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ സമിതി യോഗം ചേർന്നാണ് വിലക്ക് നീക്കാൻ തീരുമാനിച്ചത്. അതേസമയം, മെട്രോയിലും, പരിസരപ്രദേശങ്ങളിലും മദ്യപിക്കുന്നതിനുള്ള വിലക്ക് തുടരുന്നതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.