ഡല്‍ഹി: ലോക്ക് ഡൗണിനിടെ മലയാളി നഴ്സിനെ ഡല്‍ഹി പോലീസ് അകാരണമായി മര്‍ദ്ദിച്ചു. ഡല്‍ഹി ആക്ഷന്‍ കാന്‍സര്‍ ആശുപത്രിയിലെ നഴ്സ് വിഷ്ണുവിനാണ് പോലീസിന്റെ മര്‍ദ്ദനമേറ്റത് . ജോലി കഴിഞ്ഞ് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വീട്ടില്‍ കൊണ്ടാക്കിയതിന് ശേഷം മാദിപുരിലെ താമസ സ്ഥലത്തേക്ക് ബൈക്കില്‍ വരികയായിരുന്നു വിഷ്ണുവിനെ തടഞ്ഞു നിര്‍ത്തിയശേഷം പോലീസ് മര്‍ദ്ദിക്കുകയായിരുന്നു.
ഐഡി കാര്‍ഡും ആശുപത്രി നല്‍കിയ പാസും കാണിച്ചതിന് ശേഷവും മര്‍ദ്ദനം തുടര്‍ന്നതായി വിഷ്ണു പറഞ്ഞു. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ട്. നടപടികള്‍ക്കെതിരെ വിഷ്ണുവും യുഎന്‍എയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന് നേഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ ആവശ്യപ്പെട്ടു.