ഡല്‍ഹി : ഡല്‍ഹിയില്‍ ആം ആദ്മി മുന്നേറ്റം പ്രകടമായി തുടരുമ്പോഴും അണിയറയില്‍ പോരാട്ടം ഇഞ്ചോടിഞ്ച്. 27 മണ്ഡലങ്ങളില്‍ ആയിരത്തില്‍ താഴെയാണ് ലീഡ‌് നില. ആം ആദ്‍മി പാര്‍ട്ടിയുടെ എല്ലാ മന്ത്രിമാരും ലീഡ് ചെയ്യുന്നു. എന്നാൽ പുറത്തുവരുന്ന ഫലസൂചനകളിൽ നിരാശയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി. തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇനിയും പ്രതീക്ഷയുണ്ടെന്നും മനോജ് തിവാരി പറഞ്ഞു. ഡല്‍ഹി ഫലത്തില്‍ ആശങ്കയില്ലെന്ന് മനോജ് തിവാരി നേരത്തെ വ്യക്തമാക്കിയിരുന്നു. 55 സീറ്റ് കിട്ടിയാലും അത്ഭുതപ്പെടാനില്ലെന്നായിരുന്നു രാവിലെ അദ്ദേഹത്തിന്റെ പ്രതികരണം.
ലീഡ് നിലയില്‍ 50 കടന്ന് ആം ആദ്മി പാര്‍ട്ടി നില ഭദ്രമാക്കി തുടരുകയാണ്. അതേസമയം വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി മേഖലകളില്‍ ബിജെപി തിരിച്ചുവരവാണ് കാണാൻ സാധിക്കുന്നത്. ചാന്ദ്നി ചൗക്ക്, ന്യൂഡല്‍ഹി, സൗത്ത് ഡല്‍ഹി മേഖലകളില്‍ എഎപി ആധിപത്യമാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കേജ്‍രിവാളിന് ലീഡ് നിലനിർത്തുന്നു. അതിനിടെ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തില്‍ സവിശേഷ പ്രതികരണവുമായി എഎപി രംഗത്ത്. രാഷ്ട്രനിര്‍മ്മാണത്തിന് എഎപി എന്ന ബാനര്‍ പാര്‍ട്ടി ആസ്ഥാനത്ത് ഉയര്‍ത്തി. 2024ല്‍ മോദിക്കെതിരെ കെജ്‌രിവാളിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പാര്‍ട്ടിയുടെ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ഇതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
2024ല്‍ മോദി വേഴ്സസ് കെജ്‌രിവാള്‍ എന്ന ബാനറും ഉയര്‍ത്തുന്നുണ്ട്. എന്നാൽ ഡൽഹിയിൽ ചിത്രത്തിലെ ഇല്ലാതെ കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് കാര്യമായ ചലമുണ്ടാക്കാനായില്ല. 15 വർഷം തുടർച്ചയായി ഷീലാ ദീക്ഷിത്തിന്റെ നേതൃത്വത്തിൽ ഡൽഹി ഭരിച്ച പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ കഴിഞ്ഞ തവണ മൂന്ന് സീറ്റുകളില്‍ മാത്രം വിജയിച്ച ബിജെപി ഇപ്പോള്‍ 19 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഒരു സീറ്റുകളിലും വിജയിക്കാതിരുന്ന കോണ്‍ഗ്രസ് ഇത്തവണ ഒരു സീറ്റില്‍ തുടക്കത്തിൽ ലീഡ് ചെയ്തിരുന്നെങ്കിലും നിലവിലെ റിപ്പോർട്ട് പ്രകാരം കോണ്‍ഗ്രസ് എങ്ങും ലീഡ് ചെയ്യുന്നില്ല.