ബസിനും മിനി ടെമ്പോയ്ക്കും ഇടയില്‍ ചതഞ്ഞരഞ്ഞ് സ്കൂട്ടര്‍ ; യാത്രികന്‍ അത്ഭുതകരമായി രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂര്‍ ഒല്ലൂരില്‍ മിനി ടെമ്പോവാന്‍ സ്കൂട്ടറിൽ ഇടിച്ചു. സ്കൂട്ടർ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒല്ലൂർ കമ്പനി പടിയിലാണ് അപകടം ഉണ്ടായത്. സ്കൂട്ടർ യാത്രികനായ തൈക്കാട്ടുശ്ശേരി കുരുതുകുളങ്ങര പല്ലിശേരി ഷാജി (51) യാണ് നിസാര പരിക്കുകളോടെ രക്ഷപെട്ടത്. തൃശൂർ ഭാഗത്ത് നിന്ന് അമിതവേഗതയിലെത്തിയ മിനി ടെമ്പോ കമ്പനിപ്പടി സ്റ്റോപ്പിൽ ബസിന് പിറകിൽ നിർത്തിയിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിന് അടിയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ സ്കൂട്ടർ പൂർണമായും തകർന്നു. മിനി ടെമ്പോ പാഞ്ഞുവരുന്നത് കണ്ട് സ്കൂട്ടറിൽ നിന്ന് റോഡിനരികിലേയ്ക്ക് ഷാജി എടുത്തു ചാടുകയായിരുന്നു. നിസാര പരിക്കേറ്റ ഇയാളെ ഒല്ലൂർ ആക്ട്സ് പ്രവർത്തകർ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...