ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ അടുത്ത മാസവും സ്കൂളുകള്‍ അടഞ്ഞുതന്നെ കിടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂള്‍ തുറക്കുന്നത് ജൂലൈ 31 വരെ നീട്ടിവെച്ചു. വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സ്കൂള്‍ സിലബസ് 50 ശതമാനം കുറയ്ക്കണമെന്നതായിരുന്നു ഇന്നത്തെ ചര്‍ച്ചയിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. മാതാപിതാക്കളുടെ സഹകരണത്തോടെ ഓണ്‍ലൈന്‍ ക്ലാസുകളും പ്രവര്‍ത്തനങ്ങളും തുടരണമെന്നും യോഗം തീരുമാനിച്ചു.
കോവിഡ് വ്യാപനം ; ഡല്‍ഹിയില്‍ സ്കൂള്‍ തുറക്കുന്നത് ജൂലൈ 31 വരെ നീട്ടി
RECENT NEWS
Advertisment