ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലിത്തായുടെ നവതി ആഘോഷം നാളെ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല  : മലങ്കര മാർത്തോമ്മാ സുറിയാനി സഭാധ്യക്ഷൻ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലിത്തായുടെ  നവതി ആഘോഷപരിപാടികളുടെ  ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ നിര്‍വഹിക്കും.  രാവിലെ 11 മണിക്ക്  തിരുവല്ല സഭാ ആസ്ഥാനത്ത്  നടക്കുന്ന പരിപാടി  വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി  ഉദ്ഘാടനം ചെയ്യുന്നത്.  ഡോ .അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലിത്താ സ്മാരക ഓഡിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോകോളനുസരിച്ച് ലളിതമായ പരിപാടികളാണ് നടക്കുക.

കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ , ഡോ. ഗീവർഗിസ് മാർ തിയഡോഷ്യസ് , ചർച്ച് ഓഫ് സൗത്ത് ഇന്ത്യ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ . ഉമ്മൻ , മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ നിരണം ഭദ്രാസനാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത, യാക്കോബായ സുറിയാനി സഭാ മെത്രാപ്പോലിത്തൻ ട്രസ്റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്താ , രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ . പി . ജെ.കുര്യൻ , ഡോ . ഉഷ ടൈറ്റസ് . എസ് , അക്കീരമൺ കാളിദാസ ഭട്ടതിരി , സലീം സക്കാഫി മൗലവി , സഭാ സെക്രട്ടറി റവ . കെ . ജി . ജോസഫ് എന്നിവർ പങ്കെടുക്കും. വൈദിക ട്രസ്റ്റി റവ . തോമസ് സി . അലക്സാണ്ടർ , അത്മായ ട്രസ്റ്റി പി.പി. അച്ചൻകുഞ്ഞ് എന്നിവർ മംഗളപത്ര സമർപ്പണം നടത്തും . രാവിലെ 8 മണിക്ക് തിരുവല്ല പൂലാത്തീൻ ചാപ്പലിൽ സ്തോത്രശുശ്രൂഷയും വിശുദ്ധ കുർബ്ബാനയും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...