‘വിദ്യാർഥികളെ പേപ്പട്ടികളെ തല്ലുംപോലെ തല്ലിച്ചതച്ചു ; പ്രധാനമന്ത്രി മാപ്പ് പറയണം’ : കെ സി വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡല്‍ഹി സമരത്തിലെ പോലീസ് നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം തുടരാന്‍ കോണ്‍ഗ്രസ്. പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കെ സി വേണുഗോപാല്‍ എം പി ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കെ സി പറഞ്ഞു. ജെന്‍സികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം രണ്ട് വീഡിയോ പോസ്റ്റ് ചെയ്തല്ലോ. അല്‍പ്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ താങ്കളുടെ മുക്കിന് മുന്നില്‍ ഇത്രയും ക്രൂരമായ വിദ്യാര്‍ഥി വേട്ട നടന്നിട്ട് അത് തെറ്റായി പോയി എന്ന് പറയാനുള്ള ആര്‍ജവം പോലും കാണിച്ചിട്ടില്ല. അതിനു മാപ്പ് പറയുക തന്നെ വേണം. രാജ്യം അത് ആഗ്രഹിക്കുന്നുണ്ട്.

പോലീസ് പാവപ്പെട്ട കുട്ടികളെ പേപ്പട്ടികളെക്കാള്‍ മോശമായിട്ട് തല്ലി തീര്‍ക്കുന്നത് കണ്ടിട്ട് പ്രധാനമന്ത്രി മിണ്ടാതിരിക്കുന്നത് അങ്ങേയറ്റം ലജ്ജാവഹമാണ്. അദ്ദേഹം മാപ്പ് പറയണമെന്ന് രാജ്യം ആഗ്രഹിക്കുന്നുണ്ട്. അത് പറയണമെന്ന് ഞങ്ങള്‍ വീണ്ടും ആവശ്യപ്പെടും – കെ സി വേണുഗോപാല്‍ പറഞ്ഞു. ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയുണ്ടെന്നും ആഭ്യന്തരമന്ത്രി മറുപടി പറയേണ്ട ചോദ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിദ്യാര്‍ഥി സമരം സമാനതകളില്ലാത്ത രീതിയിലാണ് ഡല്‍ഹി പോലീസ് നേരിട്ടത്. പട്ടാളവും സിആര്‍പിഎഫുമൊക്കെ ആയാണ് നേരിട്ടത്. എന്തിനുവേണ്ടിയിട്ടായിരുന്നു പെല്ലറ്റ് ഉപയോഗിച്ചത്.

ഏത് രീതിയിലുള്ള ആയുധങ്ങളായിരുന്നു ഉപയോഗിക്കാന്‍ പറഞ്ഞിരുന്നത്? ആരുടെ നിര്‍ദ്ദേശമനുസരിച്ചാണ്? അമിത്ഷായുടെ നിര്‍ദ്ദേശമനുസരിച്ചാണോ? ഉത്തരം അദ്ദേഹം നാളെ പാര്‍ലമെന്റില്‍ പറയാന്‍ ബാധ്യസ്ഥനാണ്. ഈ സമരത്തില്‍ ആഭ്യന്തരവകുപ്പ് എടുത്ത നടപടികളെല്ലാം ശക്തമായി ചോദ്യം ചെയ്യപ്പെടും. അതിനൊക്കെ ഉത്തരം കിട്ടിയിട്ട് മാത്രമേ ഈ ചര്‍ച്ച സുഖമായിട്ട് മുന്നോട്ട് പോകുകയുള്ളൂ. കൃത്യമായിട്ടുള്ള നടപടികള്‍ ക്രമം എന്താണെന്ന് ഗവണ്‍മെന്റ് വിശദീകരിക്കേണ്ടതായിട്ടുണ്ട്. നമ്മള്‍ പറഞ്ഞ മറ്റ് ഡിമാന്‍ഡുകള്‍ ഉണ്ട്. അക്കാര്യത്തില്‍ എന്താണ് ഗവണ്‍മെന്റ് ചെയ്യാന്‍ പോകുന്നത് എന്നുള്ള കാര്യം വിശദീകരിക്കേണ്ടതായിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികളും യുവജനങ്ങളും നടത്തിയ പോരാട്ടമാണിതെന്നും അത് ഏതെങ്കിലും ഒരു പ്ലാറ്റ്‌ഫോമിന്റെ മാത്രം പോരാട്ടമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നുവെച്ച് ഏതെങ്കിലും പ്ലാറ്റ്‌ഫോമില്‍ ഞങ്ങള് കുറച്ചു കാണുന്നുമില്ല. അപ്പോ ഇത് കൂട്ടായിട്ടുള്ള ഒരു പോരാട്ടമായിരുന്നു. ആ പോരാട്ടത്തില് കോണ്‍ഗ്രസിന് യാതൊരു ഭയവുമില്ല. ഞങ്ങള്‍ക്ക് ഞങ്ങളെക്കുറിച്ച് പൂര്‍ണമായ വിശ്വാസമുണ്ട് – അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...