ദീപാവലി ദിനത്തിൽ ശുദ്ധവായു ഇല്ലാതെ വലഞ്ഞ് ഡൽഹി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ദീപാവലി ദിനത്തിൽ ശുദ്ധവായു ഇല്ലാതെ വലഞ്ഞ് ഡൽഹി. എയർ ക്വാളിറ്റി ഇൻഡക്സ് (AQI) വളരെ മോശം (Very Poor) വിഭാഗത്തിലേക്കാണ് കൂപ്പുകുത്തിയത്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (CPCB) പറയുന്നത് പ്രകാരം, ദീപാവലി ആഘോഷങ്ങളുടെ ഭാ​ഗമായി ആളുകൾ വലിയ തോതിൽ പടക്കം പൊട്ടിച്ചതാണ് രൂക്ഷമായ വായുമലിനീകരണത്തിന് കാരണമായത്. രാവിലെ 8 മണിക്ക് നഗരത്തിലെ മൊത്തത്തിലുള്ള AQI 335 ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഡൽഹിയിലെ ഏകദേശം 38 നിരീക്ഷണ കേന്ദ്രങ്ങളിൽ മിക്കയിടത്തും AQI നില 300 -ന് മുകളിൽ (വളരെ മോശം) രേഖപ്പെടുത്തി. ഇതിൽ ആനന്ദ് വിഹാർ (414), വസീർപൂർ (407) എന്നീ പ്രദേശങ്ങളിലെ AQI അതീവ ഗുരുതരം (Severe) എന്ന വിഭാഗത്തിലായിരുന്നു. ശ്രീ അരബിന്ദോ മാർഗ് (165), ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (DTU) (198) എന്നീ രണ്ട് നിരീക്ഷണ കേന്ദ്രങ്ങളിൽ മാത്രമാണ് AQI മിതമായ (Moderate) വിഭാഗത്തിൽ രേഖപ്പെടുത്തിയത്. ബോർഡിന്റെ പ്രവചനമനുസരിച്ച്, വരും ദിവസങ്ങളിലും സമാനമായ പ്രവണത തുടരും. ചൊവ്വാഴ്ചയും ബുധനാഴ്ചയും വായുവിന്റെ ഗുണനിലവാരം കൂടുതൽ വഷളായി അതീവ ഗുരുതരം (Severe) വിഭാഗത്തിലേക്ക് എത്തുമെന്നാണ് വിദ​ഗ്ദർ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...