Saturday, July 5, 2025 1:25 am

ഡെലിവറി ബൈക്കുകൾക്ക് ഇനി സൗദിയിൽ ലൈസൻസ് നൽകില്ല

For full experience, Download our mobile application:
Get it on Google Play

അൽ ഖോബാർ: മൊബൈൽ ആപ്പുകൾ വഴിയുള്ള ഓർഡറുകൾ ഡെലിവറി ചെയ്യുന്ന മോട്ടോർ സൈക്കിളുകൾക്ക് ലൈസൻസ് നൽകുന്നത് സൗദി പൊതുഗതാഗത ജനറൽ അതോറിറ്റി (ടി.ജി.എ) നിർത്തിവെച്ചു. അതോറിറ്റി വക്താവ് സാലിഹ് അൽ സുവൈദ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡെലിവറി ആപ്ലിക്കേഷനുകളിലൂടെ മോട്ടോർസൈക്കിളുകളിൽ ഡെലിവറി സേവനം നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക്​ നേരത്തെ മോ​ട്ടോർ ബൈക്ക്​ ലൈസൻസ് അനുവദിച്ചിരുന്നു. അത്​​ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു. ആ ഘട്ടം ഇപ്പോൾ അവസാനിച്ചതായി അൽ-സുവൈദ് വ്യക്തമാക്കി. വർക്ക് പെർമിറ്റ് ഇല്ലെന്നോ ട്രാഫിക് സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചെന്നോ കണ്ടെത്തിയ നിരവധി ബൈക്ക് ഡെലിവറി ബോയ്​സിനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്​റ്റ്​ ചെയ്തിരുന്നു.

കോവിഡ്​ മഹാമാരികാലത്താണ്​ ഓൺലൈൻ ആപ്പുകൾ വഴിയുള്ള ഡെലിവറി സേവന മേഖല സൗദിയിൽ വൻതോതിൽ പുരോഗതി പ്രാപിച്ചത്​. അഭിവൃദ്ധി പ്രാപിക്കുന്ന ഈ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുന്നതിന് പുറമെ നിക്ഷേപങ്ങൾ നടത്തുന്നതിനും ബിസിനസ്​ വിപുലീകരിക്കുന്നതിനും വിപുലമായ അവസരങ്ങളാണ്​ കമ്പനികൾക്ക്​ ലഭിച്ചത്​. അതിന്​ അനൂകാലമായ സൗകര്യം സർക്കാരും ഒരുക്കി. സൗദി അറേബ്യയിലെ ചെറുകിട ചരക്ക് ഗതാഗത പ്രവർത്തനത്തി​ന്റെ വളർച്ചക്കൊപ്പം ഡെലിവറി സേവനങ്ങൾ നൽകുന്ന മോട്ടോർസൈക്കിളുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി. കഴിഞ്ഞ വർഷത്തെക്കാൾ ഈ വർഷം 38 ശതമാനമാണ് വർധനവാണുണ്ടായത്.

ഭാരം കുറഞ്ഞ ചരക്ക് ഗതാഗത പ്രവർത്തനത്തിന്​ ഇതുവ​രെ അനുവദിച്ചത്​ 300 ലൈസൻസുകളാണ്. നിലവിൽ സൗദിയിൽ 80 കമ്പനികൾ ഡെലിവറി ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യുന്നുണ്ട്. ഈ വർഷം ആദ്യ പാദത്തി​ന്റെ അവസാനത്തിൽ നിലവിലുള്ള വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണം 61 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 2900 ആയിരുന്നത് 4700ൽ എത്തി. ഈ വർഷം ആദ്യ പാദത്തി​ന്റെ അവസാനത്തിൽ രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ 45 ശതമാനം വളർച്ച കൈവരിച്ച് 11,423 വാണിജ്യ രജിസ്ട്രേഷനിൽ എത്തിയതായും അൽസുവൈദ് വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...