പത്തനംതിട്ട : ഇന്ത്യന്‍ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകര്‍ക്കുകയും ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുവാന്‍ നേതൃത്വം നല്‍കുകയും ചെയ്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കെ.പി.സി.സി. ആഹ്വാനപ്രകാരം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 29 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് ഡി.സി.സി. സംഘടനകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു.
പ്രതിഷേധ പരിപാടി കെ.പി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ.മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. കെ.പി.സി.സി., ഡി.സി.സി., പോഷക സംഘടന നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിക്കും. രാവിലെ 10 മണിക്ക് പത്തനംതിട്ട രാജീവ് ഭവന്‍ അങ്കണത്തില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ചിലും തുടര്‍ന്ന് നടക്കുന്ന ധര്‍ണ്ണയിലും ജില്ലയിലെ കോണ്‍ഗ്രസിന്‍റേയും പോഷക സംഘടനകളുടെയും ബൂത്ത് തലം മുതലുള്ള ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറി അറിയിച്ചു.































