കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ: കോണ്‍ഗ്രസ് നേതാവും മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും സുല്‍ത്താന്‍ ബത്തേരി , കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളിലെ എംഎല്‍എയുമായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ (85) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖങ്ങളാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

എ.കെ. ആന്റണി മന്ത്രിസഭയില്‍ 1995 മുതല്‍ ഭക്ഷ്യം, പൊതുവിതരണ വകുപ്പ്  മന്ത്രിയായിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ 2004 മുതല്‍ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. 14 ജനുവരി 2006-ല്‍ രാജിവെച്ചു. മൂന്ന് തവണ ബത്തേരിയില്‍ നിന്നും മൂന്ന് തവണ കല്‍പ്പറ്റയില്‍ നിന്നും എംഎല്‍എ ആയി. ഒരു തവണ തോറ്റു. കോഴിക്കോട് റൂറല്‍ ഡിസിസി പ്രസിഡണ്ടായിരുന്നു. കേണിച്ചിറയില്‍ സ്‌കൂള്‍ അധ്യാപകനായിരിക്കെ രാജിവെച്ചാണ് മുഴുവന്‍ സമയ പൊതു പ്രവര്‍ത്തനത്തിലേക്ക് കടന്നത്. 2011 ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ടൈറ്റാനിയം അടക്കമുള്ള അഴിമതി കേസുകളില്‍ ഗുരുതര ആരോപണവുമായി രംഗത്ത് വന്നതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തുവെങ്കിലും ചുമതലകള്‍ നല്‍കിയിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...