തൃപ്പൂണിത്തുറ: നടന്‍ തിലകന്റെ മകന്‍ ഷിബു തിലകനും തെരഞ്ഞെടുപ്പ് രംഗത്ത് മാറ്റുരയ്‌ക്കാനെത്തുന്നു. തൃപ്പൂണിത്തുറ നഗരസഭയിലെ 25-ാം വാര്‍ഡിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാണ് ഷിബു.
യക്ഷിയും ഞാനും, ഇവിടം സ്വര്‍ഗമാണ്, ഗുണ്ട, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങി പന്ത്രണ്ടിലധികം സിനിമകളിലും നിരവധി സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ ലേഖയും അമ്മ സരോജത്തിനുമൊപ്പം തിരുവാങ്കുളം കേശവന്‍ പടിയിലാണ് താമസം. തിലകന്റെ നാടകട്രൂപ്പിലും സജീവമായിരുന്നു. അച്ഛനെ സെറ്റുകളിലെത്തിച്ചിരുന്നതും ഷിബുവാണ്. 96 മുതല്‍ ബി.ജെ.പിയുമായി ബന്ധമുണ്ട്. തപസ്യ കലാസാഹിത്യ വേദിയുടെ സജീവ പ്രവര്‍ത്തകനും ബി.ജെ.പി തിരുവാങ്കുളം ഏരിയാ സെക്രട്ടറിയുമാണ്.