എം.കെ രാഘവന്‍ എം.പിക്കെതിരേ വിജിലന്‍സ് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എം.കെ രാഘവന്‍ എം.പിക്കെതിരേ വിജിലന്‍സ് അന്വേഷണം. കൈക്കൂലി ആരോപണത്തിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അധികത്തുക ചെലവഴിച്ചെന്ന്‌ വെളിപ്പെടുത്തിയതിലുമാണ്‌ അന്വേഷണം. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് എം.കെ രാഘവനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്റ്റിംഗ് ഓപ്പറേഷനില്‍ എം.കെ.രാഘവന്‍ കുടുങ്ങിയതായി ടിവി 9 ചാനല്‍ അവകാശപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ചിലവുകള്‍ക്ക് അഞ്ചു കോടി രൂപ ഡല്‍ഹി ഓഫീസില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനെന്ന പേരില്‍ ചാനല്‍ എം.കെ. രാഘവനെ സമീപിച്ചിരുന്നു. അപ്പോഴാണ് തെരഞ്ഞെടുപ്പ് ചെലവിനായി അഞ്ച് കോടി രൂപവേണമെന്ന് എം.കെ. രാഘവന്‍ ആവശ്യപ്പെട്ടത്. ഈ ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. 2014 തിരഞ്ഞെടുപ്പില്‍ 20 കോടി ചെലവഴിച്ചുവെന്ന വെളിപ്പെടുത്തലും ഒളികാമറ ഓപ്പറേഷനിലുണ്ടായിരുന്നു. ഇത് രണ്ടും സംബന്ധിച്ച അന്വേഷണത്തിനാണ് വിജിലന്‍സ് ഒരുങ്ങുന്നത്.

എം. കെ. രാഘവന്‍ എം.പിയായതിനല്‍ ലോക്‌സഭ സ്പീക്കറുടെ അനുമതി വേണമോയെന്ന നിയമോപദേശം തേടിയിരുന്നു. എന്നാല്‍ അത് വേണ്ടെന്ന മറുപടിയെതുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...