Saturday, July 5, 2025 12:54 pm

കൊച്ചിയിലെ നഗരപ്രദേശങ്ങിളില്‍ ഡെങ്കി പടരുന്നു ; കോര്‍പ്പറേഷ​ന്റെ കൊതുക്​ നശീകരണം ഫോഗിങ്ങില്‍ മാത്രം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോര്‍പ്പറേഷ​ന്റെ കൊതുക്​ നശീകരണം ഫോഗിങ്ങില്‍ മാത്രമായി ചുരുങ്ങിയപ്പോള്‍ നഗരത്തില്‍ ഡെങ്കി കേസുകള്‍ പടരുന്നു. നഗരത്തില്‍ മാത്രം സംശയിക്കുന്ന 176 കേസുകളും 98 സ്ഥിരീകരിച്ച കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊതുകിനെ തുരത്താന്‍ പ്രധാന റോഡുകളിലൂടെ ഫോഗിങ്​ വാഹനങ്ങള്‍ പോകു​ന്നുണ്ട്​. എങ്കിലും ഇടവഴികളിലും വാഹനങ്ങള്‍ കയറാന്‍ കഴിയാത്തിടങ്ങളിലും ഫോഗിങ്​ നടത്താന്‍ കഴിയുന്നില്ല.

വീടുകളിലെ ചെടിച്ചട്ടികളില്‍ വെള്ളം കെട്ടിക്കിടന്ന്​ കൊതുക്​ പെരുകുകയാണെന്ന്​ പൊതുമരാമത്ത്​ സമിതി ചെയര്‍പേഴ്​സന്‍ സുനിത ഡിക്​സന്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. വീടുകളില്‍ പരിശോധന നടത്താന്‍ ഹെല്‍ത്ത്​ ഇന്‍സ്​പെക്​ടര്‍മാരെ അനുവദിക്കുന്നില്ല. കൊതുക്​ നിവാരണം, കുടിവെള്ളപ്രശ്​നം എന്നിവ പരിഹരിക്കാന്‍ കൂടുതല്‍ പ്രവര്‍ത്തനം നടത്തേണ്ടതുണ്ടെന്ന്​ സി.എ. ഷക്കീറും ചൂണ്ടിക്കാട്ടി.

ചെറിയ വഴികളില്‍കൂടി സഞ്ചരിച്ച്‌​ ഫോഗിങ്​ നടത്താന്‍ കഴിയുംവിധം കൈയില്‍ കൊണ്ടുനടക്കാവുന്ന യന്ത്രം നഗരസഭ ജീവനക്കാര്‍ക്ക്​ നല്‍കണമെന്ന്​ കൗണ്‍സിലര്‍ മനു ജേക്കബ്​ ആവശ്യപ്പെട്ടു. ആറുമാസത്തിനിടെ 241 പേര്‍ക്കാണ്​ ഡെങ്കി ബാധിച്ചത്. വീടിനുള്ളില്‍ മണിപ്ലാന്റ് ​ ഉള്‍പ്പെടെയുള്ള ചെടികള്‍ വളര്‍ത്തുന്ന പ്രവണത വര്‍ധിച്ചത് കൊതുക്​ പ്രജനനത്തിന്​ കാരണമായി. പൂട്ടിക്കിടക്കുന്ന വീടുകളിലെ ടെറസ്, ഒഴിഞ്ഞ പറമ്പുകള്‍ എന്നിവിടങ്ങളും കൊതുക് കേന്ദ്രമാകുന്നു. വൈറ്റില ജനത, കലൂര്‍ നോര്‍ത്ത്, കറുകപ്പള്ളി, കാരണകോടം, മാമംഗലം, പനമ്പള്ളിനഗര്‍, പച്ചാളം, ചക്കാമടം, ഫോര്‍ട്ട്​ കൊച്ചി പ്രദേശങ്ങളിലാണ്​ ഡെങ്കി കൂടുതല്‍ സ്ഥിരീകരിച്ചത്​.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂർ പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

0
കണ്ണൂർ : പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ദോശ...

ഗൂഡല്ലൂര്‍ നഗരത്തിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങി

0
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരത്തിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങി. ശനിയാഴ്ച രാവിലെ പത്തു മണിയോടെ വയനാട്...

കൊച്ചി പോണേക്കരയില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

0
കൊച്ചി : കൊച്ചി പോണേക്കരയില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട്...

വെൺപാല-കദളിമംഗലം പള്ളിയോടം വെള്ളിയാഴ്ച ആറന്മുള ക്ഷേത്രക്കടവിലെത്തി

0
ആറന്മുള : ആറന്മുള വള്ളസദ്യയിൽ പങ്കുചേരാനും ഉത്രട്ടാതി ജലമേളയിലും അഷ്ടമിരോഹിണി...