അടൂർ : സംസ്ഥാനതലത്തിൽ കൃഷി വകുപ്പ് ജീവനക്കാർക്കായി രൂപീകരിച്ച കേരള അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് സഹകരണ സംഘത്തിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് അടൂർ ഗവ. എംപ്ലോയീസ് സൊസൈറ്റി ഹാളിൽ നിർവ്വഹിച്ചു. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് കേരള അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് സഹകരണ സംഘം പ്രസിഡന്റ് പി. ഹരീന്ദ്രനാഥ് സ്വാഗതം പറഞ്ഞു. അടൂർ നഗരസഭ മുൻ ചെയർമാൻ ഡി. സജി ചിട്ടി ഉദ്ഘാടനവും അടൂർ നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് ലോഗോ പ്രകാശനവും പത്തനംതിട്ട ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഹിരൺ എം.പി അംഗത്വ വിതരണവും ഉദ്ഘാടനം ചെയ്തു.
സ്ഥിര നിക്ഷേപം സ്വീകരിക്കൽ ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.എസ്. സന്തോഷ് കുമാറും കാർഷിക ഉൽപന്ന ഉപാധികളുടെ വിപണനം അടൂർ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ രാജി ചെറിയാനും നിർവ്വഹിച്ചു. സ്റ്റാഫ് സഹകരണ സംഘം ഓണററി സെക്രട്ടറി പി.എ റെജീബ് റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി.അഖിൽ സേവിംഗ്സ് അക്കൗണ്ട് സ്വീകരിച്ചു. സ്റ്റാഫ് സഹകരണ സംഘം വൈസ് പ്രസിഡന്റ് കെ.ബി അനു നന്ദി പ്രകാശിപ്പിച്ചു. കെ.എ.ടി.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് കുമാർ.സി, കാംസഫ് സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് കണ്ടല എന്നിവർ സംസാരിച്ചു.