പത്തനംതിട്ട : എന്റെ കേരളം മേളയില്‍ വനിതാ ശിശു വികസന വകുപ്പ് അവതരിപ്പിച്ച കലാസാംസ്‌കാരികപരിപാടികള്‍ വൈവിധ്യം നിറഞ്ഞവയായിരുന്നു. ഓട്ടന്‍തുള്ളലിലൂടെ ഉള്ളത് പറഞ്ഞ് കാണികളുടെ കയ്യടിവാങ്ങി അങ്കണവാടി അധ്യാപകരും താരങ്ങളായി. കുട്ടികളെ പഠിപ്പിക്കാന്‍ മാത്രമല്ല അരങ്ങ് തകര്‍ക്കാനും തങ്ങള്‍ക്കറിയാമെന്ന് വ്യക്തമാക്കുന്ന കലാപരിപാടികളായിരുന്നു വേദിയില്‍ നടന്നത്. കോയിപ്രം ഐ സിഡി എസ് അംഗനവാടി ടീച്ചര്‍ മണിമേഘലയുടെ ലളിത ഗാനത്തില്‍ ആരംഭിച്ച കലാപരിപാടികള്‍ അറിവ് പകരുന്നതിനൊപ്പം കാണികളെ ചിന്തിപ്പിക്കുന്ന സാമൂഹ്യ പ്രസക്തമായ വിഷയങ്ങള്‍ ഉള്‍ക്കൊണ്ടതായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളും നേട്ടങ്ങളും നാം നേരിട്ട പ്രകൃതി ദുരന്തങ്ങളും ഐസിഡിഎസിലൂടെ ലഭിക്കുന്ന സേവനങ്ങളുമൊക്കെ ഓട്ടന്‍തുള്ളലിലൂടെ വടശേരിക്കര ഐ സി ഡി എസ് അവതരിപ്പിച്ചു. കൂടാതെ, ഐസിഡിഎസിന്റെ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ച ഒപ്പനയും, കോല്‍ക്കളിയും, തിരുവാതിരയും കവിത പാരായണവും വേദിയില്‍ അരങ്ങേറി. കാലികപ്രസകതമായ വിഷയങ്ങള്‍ ബന്ധപ്പെടുത്തി സ്‌കൂള്‍ കൗണ്‍സിലേഴ്സ് അവതരിപ്പിച്ച മൈം കാണികളുടെ മനം കവര്‍ന്നു. മുരുകന്‍ കാട്ടക്കാടയുടെ കവിത കനല്‍കൂട്ടിന് ഐസിഡിഎസ് കോന്നി നൃത്താവിഷ്‌കാരം നല്‍കി.
സോപാന സംഗീതം, കോല്‍ക്കളി, ഗ്രൂപ്പ് ഡാന്‍സ്, ഓട്ടന്‍ തുള്ളല്‍, തിരുവാതിര, കൈകൊട്ടിക്കളി, കവിത തുടങ്ങിയ കലാപരിപാടികളും വിവിധ ഐസിഡിഎസുകളില്‍ അവതരിപ്പിച്ചു. സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ തടയുന്നതിന് എല്ലാ തരത്തിലുമുള്ള സേവനങ്ങള്‍ ഒരു കുടക്കീഴില്‍ എത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിനെക്കുറിച്ചുള്ള ഡോക്യുമെന്ററി വനിത പ്രൊട്ടക്ഷന്‍ അവതരിപ്പിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































