തിരുവനന്തപുരം : ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇവരുടെ വിശദീകരണം ലഭിച്ച ശേഷം നടപടി ആലോചിക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒരാളെ നേരത്തേ തന്നെ സര്‍വീസില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. വരുമാനം പകുതിയില്‍ താഴെയായി. ജി.എസ്.ടിക്കുള്ള നഷ്ട പരിഹാരവും ലഭിക്കുന്നില്ല. ഡിസംബര്‍ വരെ അനുവദിച്ച മുഴുവന്‍ വായ്പയും ഇതിനകം എടുത്തു. സാമ്പത്തിക പ്രതിസന്ധിയിലും ആരോഗ്യ മേഖലക്കും ക്ഷേമപെന്ഷന്-സ്കോളര്‍ഷിപ്പ് പോലെയുള്ള ആനുകൂല്യത്തിനും കുറവ് വരുത്തില്ല. കെ.എസ്.ആര്.ടി.സിക്ക് സഹായം നല്‍കും. ബജറ്റില്‍ 1000 കോടിയാണെങ്കിലും 2000 കോടി വരെ നല്‍കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.