ആശ്രിത നിയമനം സർക്കാർ നിയമരൂപീകരണം നടത്തുക ; എസ്. ഇ. യു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സർവീസിലിരിക്കെ മരണപ്പെടുന്ന സർക്കാർ ജീവനക്കാരുടെ ആശ്രിതർക്ക് ലഭിച്ചുകൊണ്ടിരുന്നു ആശ്രിത നിയമനം 5 ശതമാനാമായി വെട്ടിക്കുറച്ച കോടതി ഉത്തരവ് മറികടക്കാൻ സർക്കാർ നിയമ നിർമാണം നടത്തണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് സിബി മുഹമ്മദ് ആവശ്യപ്പെട്ടു. 40 -മത്  പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതു സർക്കാർ ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന ജീവനക്കാർക്ക് കുടിശ്ശികയുള്ള 4 ഗഡു ( 11 ശതമാനം)ക്ഷാമബദ്ധ പ്രഖ്യാപിക്കാതെയും ലീവ് സറണ്ടർ നാല് വർഷത്തേക്ക് നീക്കിവെച്ചും ഹൗസ് ബിൽഡിംഗ് അഡ്വാൻസ് ഇല്ലാതാക്കിയും തസ്തിക വെട്ടി കുറച്ചും സർക്കാർ ജീവനക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ സർക്കാർ  ജീവനക്കാരെ വഞ്ചിക്കുകയാണ്.

നാലാം ശനിയാഴ്ച അവധി നൽകി ജീവനക്കാരുടെ തൊഴിൽ സമയം മറ്റ് ദിവസങ്ങളിൽ ഒരു മണിക്കൂർ വീതം വർദ്ധിപ്പിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം. മെഡിസെപ്പ് നടപ്പിലാക്കി എന്ന് കൊട്ടിഘോഷിക്കുമ്പോൾ പല ജീവനക്കാർക്കും ആനുകൂല്യം ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ജീവനക്കാരോടുള്ള സർക്കാരിൻറെ നീതിനിഷേധം അവസാനിപ്പിക്കണമെന്നും ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ജീവനക്കാർക്ക് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

എസ് ഇ യു പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ഹാഷിം എ ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ മുസ്ലിം ലീഗ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ടി എം ഹമീദ് മുഖ്യ അതിഥിയും മുസ്ലിം ലീഗ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് മുഖ്യപ്രഭാഷണവും നിർവഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി റിയാസ് മക്കാർ, എസ് .സി . യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷമീം, എസ് എസ് ഇ യു ജില്ല സീനിയർ വൈസ് പ്രസിഡൻറ് ശിഹാബ് എസ്,  ജില്ലാ ജനറൽ സെക്രട്ടറി മനോജ് എസ്, വനിതാവിങ്ങ് കൺവീനർ റജിന അൻസാരി, ജില്ലാ ട്രഷറർ അജി എ എം എന്നിവർ സംസാരിച്ചു.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി മനോജ് എസ് നെ തിരഞ്ഞെടുത്തു
ഭാരവാഹികൾ
പ്രസിഡന്റ   –   ഹാഷിം എ.ആർ
ജനറൽ സെക്രട്ടറി    –   അജി എ എം
ട്രഷറർ        റെജീന അൻസാരി

വൈസ് പ്രസിഡന്റുമാർ
ശിഹാബ് .എസ്
ഹാഷിം തിരുവല്ല
നബീഖാൻ . എ

സെക്രട്ടറിമാർ
ഷണ്മുഖൻ  . എ
ഷെഫീഖ് എസ്
മുഹമ്മദ് ബിനാസ്
സാബുദ്ധീൻ. എ
അയ്യുബ്

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനം ; എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള...

ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്...

0
തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച്...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി കുഴഞ്ഞു വീണു മരിച്ച സംഭവം ; ജില്ലാ മെഡിക്കൽ...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി കുഴഞ്ഞു വീണു മരിച്ച...

സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ സു​ഗതൻ ഹൈക്കോടതിയിൽ

0
കൊച്ചി: സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി...