ആധുനിക നിലവാരത്തില്‍ നിര്‍മ്മിച്ച ഡിപ്പോപ്പടി – ചെങ്ങറമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : സംസ്ഥാനത്ത് പശ്ചാത്തല മേഖലയില്‍ നിരവധി വികസനം സാധ്യമാക്കിയതായി പൊതുമരാമത്ത് വകുപ്പ് പി എ മന്ത്രി മുഹമ്മദ് റിയാസ്. ആധുനിക നിലവാരത്തില്‍ നിര്‍മിച്ച ഡിപ്പോപ്പടി – ചെങ്ങറമുക്ക് റോഡ് ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നിരവധി പാലം, കെട്ടിടം, റോഡ് എന്നിവ നിര്‍മ്മിച്ചു. ഗുണനിലവാരം ഉറപ്പുവരുത്തുന്ന ബിഎംബിസി രീതിയിലാണ് റോഡ് നിര്‍മിച്ചത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 50 ശതമാനം പൊതുമരാമത്ത് റോഡുകള്‍ ബിഎം ബി സി നിലവാരത്തിലാക്കണമെന്ന ലക്ഷ്യം 60 ശതമാനത്തിലെത്തി.

റോഡ് നവീകരണ പ്രവൃത്തിക്ക് 35000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചത്. ബജറ്റ് ഫണ്ടിന് പുറമെ കിഫ്ബി, നബാര്‍ഡ്, റീ ബില്‍ഡ് കേരള, സിആര്‍ ഐഎഫ് പദ്ധതിയുടെ ഭാഗമായി റോഡ് വികസനം കൂടുതല്‍ കാര്യക്ഷമമാക്കി. അഞ്ച് വര്‍ഷം കൊണ്ട് 100 പാലം എന്ന ലക്ഷ്യം 150 ലെത്തി. പ്രധാനപ്പെട്ട ജംഗ്ക്ഷനുകളുടെ വികസനത്തിന് ഫ്‌ളൈ ഓവര്‍, ബൈപാസുകള്‍ സാധ്യമാക്കി. പൊതുമരാമത്ത് വകുപ്പിന്റെ 528 പദ്ധതികള്‍ക്കായി കിഫ്ബിയിലൂടെ 46,145 കോടി രൂപ അനുവദിച്ചു. ദേശീയ പാത 66 പദ്ധതി പുനരുജ്ജീവിപ്പിച്ചു. ദേശീയ പാതയുടെ 480 കിലോമീറ്ററോളം പൂര്‍ത്തിയാക്കി.

കേരളത്തിലെ 13 ജില്ലകളിലൂടെ കടന്നുപോകുന്ന കാര്‍ഷിക ടൂറിസം മേഖലയ്ക്ക് ഉണര്‍വേകുന്ന മലയോര ഹൈവേ, ഒമ്പത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ പാത എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നു. തീരദേശ പാതയില്‍ ഓരോ 50 കിലോമീറ്റര്‍ ഇടവിട്ട് ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ കംഫര്‍ട്ട് സ്റ്റേഷന്‍ ഒരുങ്ങുന്നു. വയനാട് നിന്നും കോഴിക്കോടേക്കുള്ള തുരങ്ക പാതയുടെ നിര്‍മ്മാണം ആരംഭിച്ചു. സംസ്ഥാനത്ത് പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍ നവീകരിച്ചു. കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ ഔണ്‍ലൈന്‍ ബുക്കിങ്ങിലൂടെ 32 കോടിയലധികം വരുമാനം ലഭിച്ചതായും മന്ത്രി പറഞ്ഞു.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബിഎം ബിസി നിലവാരത്തില്‍ 2.5 കോടി രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മ്മാണം. കോര്‍ണര്‍ സ്റ്റോണ്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍, വൈസ് പ്രസിഡന്റ് ജി ബാബുരാജ്, അംഗങ്ങളായ ദിലീപ് ഉതിമൂട്, പ്രസന്ന കുമാരി, ജെ രഞ്ജിത്, വാര്‍ഡംഗം സാബു പി എബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം ബെന്നി പുത്തന്‍പറമ്പില്‍, പിഡബ്യൂഡി റോഡ്‌സ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പുന്നൂസ്, റാന്നി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റോമി ജെ ചിങ്ങംപറമ്പില്‍, കോര്‍ണര്‍ സ്റ്റോണ്‍ മാനേജര്‍ റോയി ചാക്കോ, പ്രിന്‍സിപ്പല്‍ പ്രൊഫ. ജോയ്‌സ് ചാക്കോ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി ജിതിന്‍ രാജ്, ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...