കേരളത്തില്‍ ഒരു സംരംഭമായി പശുക്കളെ വളര്‍ത്താന്‍ മുന്നോട്ടു വരുന്നവര്‍ നിരവധി : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കേരളത്തില്‍ ഒരു സംരംഭമായി പശുക്കളെ വളര്‍ത്താന്‍ നിരവധി പേര്‍ മുന്നോട്ട് വരുന്നതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
പാലിന് വിപണി കണ്ടെത്താന്‍ പ്രയാസമില്ലാത്ത സംസ്ഥാനമായി കേരളം മാറിയിട്ടുണ്ടെന്നും അതിന് പര്യാപ്തമായ പ്രവര്‍ത്തനങ്ങള്‍ ആണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. മണ്ണടി ക്ഷീരവികസന സൊസൈറ്റി സംഘടിപ്പിച്ച ക്ഷീര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള അധ്യക്ഷനായിരുന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞന്നാമ്മ കുഞ്ഞ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റോഷന്‍ ജേക്കബ്, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സില്‍വി മാത്യു, ക്ഷീര വികസനവകുപ്പ് തിരുവനന്തപുരം മേഖലാ യൂണിയന്‍ അംഗം മുണ്ടപ്പള്ളി തോമസ്, ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഘ നായര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എന്‍. ഷിബു, വിമല മധു, എ.പി. സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാനാമ്പള്ളില്‍ മോഹനന്‍, സിപിഐ ജില്ലാ കൗണ്‍സിലംഗം അരുണ്‍ കെ എസ് മണ്ണടി, സിപിഎം ഏരിയ കമ്മറ്റി അംഗം കെ. സാജന്‍, ബിഡിഒ കെ.ആര്‍. രാജശേഖരന്‍, ക്ഷീര സംഘം പ്രസിഡന്റുമാരായ കെ. സോമരാജന്‍, റ്റി. കെ. വര്‍ഗ്ഗീസ്, റ്റി.ഡി. സജി, കെ. സേതുകുമാര്‍, സൗദ രാജന്‍, എം.കെ. കോശി, ആര്‍. ദിനേശന്‍, ഷിബു, ക്ഷീര വികസന ഓഫീസര്‍ കെ. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ക്ഷീര സംഗമത്തിന്റെ ഭാഗമായി പക്ഷിമൃഗ സംഗമവും കര്‍ഷകരെ ആദരിക്കലും സെമിനാറും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...