റാന്നി : വെച്ചൂച്ചിറ – കുന്നം ഗവണ്‍മെന്‍റ് എൽ പി സ്കൂളിൽ ദേശിയ ബാലികാ ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ രാജി വിജയകുമാർ ബാലികാ ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകനും സി.പി.ഐ ചാത്തൻതറ ബ്രാഞ്ച് സെക്രട്ടറിയുമായ ബിനു ചാത്തൻതറ 7000 രൂപ വിലവരുന് പുസ്തകങ്ങൾ സ്കൂളിന് നൽകി കൊണ്ട് ബാലികാ ദിന സന്ദേശം നൽകി. ശാസ്ത്ര സാഹിത്യ പരിഷത്ത് റാന്നി മേഖലാ കമ്മിറ്റിയംഗം ടി. ജെ ബാബുരാജ്, പ്രഥമധ്യാപകന്‍ സി.പി സുനിൽ, പി.ജി സോമൻ, ബീനാ വിനോദ് എന്നിവർ പ്രസംഗിച്ചു. ബാലികാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നിന്ന് കുന്നം ജഗ്ഷനിലേക്ക് ബാലികാ ദിന സന്ദേശ റാലി നടത്തി. തുടർന്ന് ബാലികമാരുടെ വിവിധ പരിപാടികളും നടന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.