കോന്നി : കോന്നിയിൽ മോഷണം പതിവായിട്ടും നടപടി എടുക്കാതെ കോന്നി പോലീസ്. അവസാനം വെട്ടൂരിൽ ആണ് രണ്ട് വീടുകളിൽ നിന്നായി മോഷ്ടാക്കൾ സ്വർണ്ണവും പണവും അപഹരിച്ചത്. മോഷണം തുടർകഥയായിട്ടും പോലീസ് വിഷയത്തിൽ നടപടി സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപം. മുൻപ് കോന്നിയിൽ വിവിധ സ്ഥലങ്ങളിൽ മോഷണം അരങ്ങേറിയിരുന്നു.
പ്രമാടം വട്ടകുളഞ്ഞിയിൽ വീട്ടിൽ കയറി മോഷണം നടത്തിയ സംഭവത്തിൽ സ്വർണ്ണമാലയും മൊബൈൽ ഫോണും പണവും അടക്കം നഷ്ട്ടപെട്ടത്. ഇതിന് മുൻപാണ് വട്ടക്കാവ് തെങ്ങുംമുറിയിൽ ജോസിന്റെ വീട്ടിൽ കയറി മോഷ്ടാക്കൾ സ്വർണ്ണവും പണവും അപഹരിച്ചത്. ഇതിന് തൊട്ടടുത്ത ദിവസം തന്നെ വകയാർ പുത്തൻപുരക്കൽ പി എം മാത്യുവിന്റെ വീട്ടിലും മോഷണം നടന്നു. ഇതിന് തൊട്ടടുത്ത വീടായ മേലേതിൽ പ്രസാദിന്റെയും അണപ്പടി പത്മ ഭവനിൽ പത്മിനി അമ്മയുടെ വീട്ടിൽ മോഷണ ശ്രമങ്ങളും നടന്നിരുന്നു. കോന്നി, അരുവാപ്പുലം ഗ്രാമ പഞ്ചായത്തുകളിൽ മോഷണങ്ങൾ വർധിച്ചതിനെ തുടർന്ന് കോന്നി താലൂക്ക് വികസന സമിതി യോഗത്തിലും കോന്നി പോലീസിന് എതിരായി വലിയ വിമർശനം ഉയർന്നുവന്നിരുന്നു.
വീടുകൾ കുത്തി തുറന്ന് നടത്തുന്ന മോഷണങ്ങൾ കൂടാതെ കോന്നി കേന്ദ്രീകരിച്ച് നാടോടി സംഘങ്ങളും മോഷണം നടത്തുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ട്. കോന്നിയിൽ നാടോടി സ്ത്രീകൾ ബസ്സ് യാത്രികയുടെ പണം മോഷ്ടിച്ച സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചതിന് ശേഷമാണ് കോന്നി കലഞ്ഞൂരിൽ മോഷ്ടാക്കൾ വീട്ടമ്മയുടെ മാല അപഹരിച്ചത്. കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ മോഷണങ്ങൾ വർധിക്കുമ്പോഴും കോന്നി പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
കോന്നി താലൂക്ക് വികസന സമിതിയിൽ ജനപ്രതിനിധികൾ അടക്കം ഈ ആക്ഷേപം ഉന്നയിച്ചിരുന്നു. കോന്നി നഗരത്തിൽ അടക്കം പോലീസ് രാത്രികാല പരിശോധനകൾ ശക്തമാക്കണമെന്ന് ജനങ്ങളിൽ നിന്നും ആവശ്യമുയരുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന നാടോടികളും മറ്റുമാണ് മോഷണങ്ങൾക്ക് പിന്നിലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കോന്നി പോലീസ് പരിശോധനകൾ കർശനമാക്കി എന്ന് അവകാശപ്പെടുമ്പോഴും യാതൊരു നടപടികളും മുന്നോട്ട് പോകുന്നില്ല എന്നതാണ് പൊതുജനങ്ങളുടെ ആക്ഷേപം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033