യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കിയിട്ടും രക്ഷയില്ല ; ഗസ്സയിൽ ആക്രമണം തുടർന്ന്​ ഇസ്രായേൽ

For full experience, Download our mobile application:
Get it on Google Play

ഗസ: യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കിയിട്ടും ഗസ്സയിൽ ആക്രമണവും കുരുതിയും തുടർന്ന്​ ഇസ്രായേൽ. 81 പേർ കൂടി കൊല്ലപ്പെട്ടതോടെ മരണസംഖ്യ 32,414 ആയി.റമദാനിൽ അടിയന്തര വെടിനിർത്തലിന്​ യു.എൻ രക്ഷാ സമിതി പാസാക്കിയ പ്രമേയം നടപ്പാക്കാൻ തയാറല്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രായേൽ. യുദ്ധം റഫയിലേക്ക്​ കൂടി വ്യാപിപ്പിക്കണമെന്ന പ്രകോപന പ്രസ്​താവനയുമായി മന്ത്രി ബെൻ ഗവിറും മറ്റും രംഗത്തുവന്നു. റഫ ഉൾപ്പെടെ ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും വ്യാപക ആ​ക്രമണം നടന്നു. ​ ഒരാഴ്ചയായി ഇസ്രായേൽ ക്രൂരത തുടരുന്ന ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ ആളുകളെവെടിവെച്ചു വീഴത്തിയ ഇസ്രായേൽ സേന, മൃതദേഹങ്ങൾക്ക് മുകളിലൂടെ യുദ്ധ ടാങ്കുകളും കവചിത ബുൾഡോസറുകളും കയറ്റിയിറക്കിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

യു.എന്നിൽ പ്രമേയം പാസായതോടെ ലോകത്തിനു മുന്നിൽ ഒറ്റപ്പെട്ട ഇസ്രായേൽ, കൂടുതൽ ഹമാസ്​ നേതാക്കളെ വകവരുത്തിയെന്ന അവകാശവാദവുമായി രംഗത്തു വന്നു. ഒക്​ടോബർ ഏഴി​െൻറ ആക്രമണത്തി​െൻറ ശിൽപികളിൽ ഒരാളും അൽഖസ്സാം ബ്രിഗേഡി​െൻറ പ്രധാന കമാണ്ടറുമായ മർവാൻ ഇസ്സയെ ഈ മാസം പത്തിന്​ നടന്ന ആക്രമണത്തിൽ കൊലപ്പെടുത്തിയെന്നാണ്​ സൈനിക വക്​താവ്​ അറിയിച്ചത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡരികില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍

0
കോഴിക്കോട്: റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍...

പിണറായി വിജയന്‍റെയും എ.എൻ. ഷംസീറിന്‍റെയും വീടിനുള്ള പോലീസ് സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യുവിന്‍റെ...

0
കണ്ണൂര്‍: പിണറായി വിജയന്‍റെയും എ.എൻ. ഷംസീറിന്‍റെയും വീടിനുള്ള പോലീസ് സുരക്ഷ പരിശോധിക്കണമെന്ന്...

ഇന്ന് ശ്രീകൃഷ്ണജയന്തി ; സംസ്ഥാനമെങ്ങും മഹാശോഭായാത്ര നടക്കും

0
തിരുവനന്തപുരം : ഇന്ന് ശ്രീകൃഷ്ണജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളില്‍ മയിൽപ്പീലിയും ഓടക്കുഴലുമായി...

എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരാൻ പോലീസ് ; വധശ്രമത്തിന് 30ലധികം പേരെ അറസ്റ്റ് ചെയ്യും

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരുമെന്ന് പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസിനെ...