14 വാർഡുകൾ വർധിച്ചിട്ടും ഒന്നുപോലും സിപിഐക്ക് നൽകിയില്ല ; എല്ലാം സിപിഎം കൈയടക്കി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി പുതുക്കാട് മണ്ഡലത്തിലെ പഞ്ചായത്തുകളിൽ വർധിച്ച വാർഡുകൾ കൈയടക്കി സിപിഎം. എട്ട് പഞ്ചായത്തുകളിലായി 14 വാർഡുകളുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ചില പഞ്ചായത്തുകളിൽ രണ്ടും, ചിലയിടത്ത് ഒരു വാർഡുമാണ് വർധിപ്പിച്ചിട്ടുള്ളത്. എന്നാൽ 14 വാർഡിൻ്റെ വർധനവ് ഉണ്ടായിട്ടും അതിൽ ഒരു വാർഡ് പോലും ഘടകകക്ഷിയായ സിപിഐക്ക് നൽകാതെ പതിനാലും സിപിഎം കയ്യടക്കി വച്ചിരിക്കുന്നത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് ആക്ഷേപമുയരുന്നു. തർക്കം മണ്ഡലം തലത്തിൽ ചർച്ച ചെയ്യാതെ അതാത് പഞ്ചായത്തുകളിൽ തന്നെ തീർക്കുക എന്ന നയതന്ത്രമാണ് സിപിഎം നേതൃത്വം കൈ കൊണ്ടിട്ടുളളത്.

പഞ്ചായത്തുതലത്തിൽ ഒന്നോ രണ്ടോ വാർഡുകൾ വർധിച്ചാൽ അതിലൊന്ന് എങ്ങനെ സിപിഐയ്ക്ക് നൽകാനാവും എന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. എന്നാൽ മണ്ഡലം അടിസ്ഥാനത്തിൽ കണക്കുകൂട്ടുമ്പോൾ പതിനാലിൽ നാലെണ്ണമാണ് സിപിഐ ചോദിച്ചത്. എന്നാൽ ഇത് നൽകാൻ സിപിഎം തയ്യാറാകാത്തതാണ് തർക്കത്തിന് കാരണം. സീറ്റ് തർക്കം ചർച്ച ചെയ്യാനായി മണ്ഡലം തല മുന്നണിയോഗം ചേരുന്നില്ല എന്നതാണ് സിപിഐയുടെ പരാതി. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട ദിവസം എത്തിയിട്ടും വർദ്ധിപ്പിച്ച വാർഡുകളിലെ സീറ്റു തർക്കം തീരാത്തത് കാരണം 8 പഞ്ചായത്തുകളിലും ഇടതുമുന്നണി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ പിണറായി

0
കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ...

എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം

0
കൊച്ചി: എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും...

മാടാക്കര പള്ളി ലാത്തിച്ചാർജ് : പോലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...