തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഒക്ടോബർ 25 മുതൽ ആരംഭിക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ 4ാം ഘട്ട പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി സ്വാഗത സംഘം രൂപികരിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം.എം. മോഹനൻ നായരുടെ അദ്ധ്യക്ഷതയിൽ ക്ഷേത്രത്തിൽ കൂടിയ യോഗം തിരുവല്ലാ ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ ഉത്ഘാടനം ചെയ്തു. തിരുവല്ലാ മാതാ അമൃതാനന്ദമയി മഠം മഠാധിപതി ഭവ്യാമൃതപ്രാണ അനുഗ്രഹ പ്രഭാഷണവും, മുൻ മേൽശാന്തി ഉപാസന നാരായണൻ നമ്പൂതിരി മുഖ്യ പ്രഭാഷണവും നടത്തി. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി സനിൽ കുമാർ ഭാരതി ഭവൻ, ജോയിന്റ് സെക്രട്ടറി വിജയൻ ഇടത്തറ, വൈസ് പ്രസിഡന്റ് ഷാബു, ഉപദേശക സമിതിയംഗങ്ങളായ എം എൻ. രാജശേഖരൻ, വിഷ്ണു, കോ-ഓർഡിനേറ്റർ രംഗനാഥ് കൃഷ്ണ, കെ.ആർ. പ്രതാപചന്ദ്രവർമ്മ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ചെയർമാനായിട്ടുള്ള 501 പേരുടെ സ്വാഗത സംഘം രൂപീകരിച്ചു. തിരുവല്ലയിലെ വിവിധ ഹൈന്ദവ, സാമുദായിക, സംഘടനാ പ്രതിനിധികൾ, വിവിധ ക്ഷേത്ര, നാരായണീയ സമിതി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033