തിരുവനന്തപുരം: ലഹരിയെ കുറിച്ച് നടന്‍ ടിനി ടോം പറഞ്ഞത് ശരിയാണെന്ന് നടന്‍ ദേവന്‍. ഇതാണ് ഇവുടുത്തെ യാഥാര്‍ത്ഥ്യമെന്നും സിനിമയുടെ ഇപ്പോഴത്തെ പോക്ക് കാണുമ്പോള്‍ ദുഃഖമുണ്ടെന്നും നടന്‍ പറഞ്ഞു. പണ്ടത്തെ അഭിനയം ഉള്ളില്‍ നിന്നുണ്ടാകുന്നതാണ്. എന്നല്‍ ഇന്ന് ഡ്രഗാണണ് അഭിനയിക്കുന്നതെന്നും നടന്‍ ദേവന്‍ പറഞ്ഞു. നമ്മുടെ വീടിന്റെ വാതില്‍ വരെ ഈ ദുരന്തം തട്ടിത്തുടങ്ങിയിട്ടുണ്ടെന്നും ദേവന്‍ വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ടിനി ടോമൊക്കെ പറഞ്ഞത് അവന്റെ മനസില്‍ നിന്ന് വന്നതാണ്. ഇല്ലാതെ സ്റ്റേജില്‍ കയറി രണ്ട് വര്‍ത്തമാനം പറഞ്ഞതല്ല. അതാണ് ഇവിടുത്തെ ചിത്രം. നമ്മുടെ ഇന്‍ഡസ്ട്രിയെ രക്ഷിക്കാന്‍ അതൊന്നും ഇല്ലെന്ന് പറഞ്ഞാല്‍ ശരിയാകുമോ’ എന്നും ദേവന്‍ ചോദിച്ചു. ‘ഉള്ളിന്റെ ഉള്ളിലുണ്ടാവേണ്ട ഏതോ ഒരു ചൈതന്യം മനസില്‍ കയറുമെന്നും ദേവനെന്ന മനുഷ്യന്‍ മാറി ആ കഥാപാത്രമായി മാറുമെന്നുമാണ് എന്റെ ധാരണ. എന്നാല്‍ ആ കഥാപാത്രമായി മാറണമെങ്കില്‍ ഞാന്‍ വേറെന്തെങ്കിലും സാധനം വായിലിടണണെന്ന് പറഞ്ഞാല്‍ എങ്ങനെയുണ്ടാകും. യഥാര്‍ത്ഥ നടന്മാരെ ഇപ്പോള്‍ നമുക്ക് കിട്ടുന്നില്ല. ഈ ഡ്രഗ്ഗാണ് സംസാരിക്കുന്നത്, ഡ്രഗ്ഗാണ് അഭിനയിക്കുന്നത്’ ദേവന്‍ പറഞ്ഞു. സിനിമയുടെ ഇപ്പോഴത്തെ പോക്ക് കാണുമ്പോള്‍ നല്ല ദുഃഖമുണ്ടെന്നും ദേവന്‍ പറഞ്ഞു.