കൊല്ലം : ദേവനന്ദയുടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ച സാഹചര്യത്തിൽ കുട്ടി താമസിച്ചിരുന്ന വീടിന് സമീപത്തുള്ള കൂടുതൽ പേരുടെ മൊഴി എടുക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുക. മൊഴികൾ എന്നെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച പകല്‍ 10 മണിക്ക് വീട്ടിനുള്ളില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. അടുത്തദിവസം വിടിന് കുറച്ചകലെ പുഴയിലെ തടയണക്കടുത്തു നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
കുട്ടി അപ്രത്യക്ഷമായതില്‍ നാട്ടുകാര്‍ സംശയം ഉയര്‍ത്തിയിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന നിഗമനത്തില്‍ സോഷ്യല്‍ മീഡിയയല്‍ പ്രചരിച്ചതിനെ തുടര്‍ന്ന കേരളം മുഴുവന്‍ കുട്ടിക്കു വേണ്ടി അന്വേഷണം നടത്തിയിരുന്നു. ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തുന്നതിനും പോലീസിന് ആലോചന ഉണ്ട്. പെൺകുട്ടിയുടെ അച്ഛന്റെ മൊഴി ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത. പ്രാഥമിക പോസ്‍റ്റുമോര്‍ട്ടം റിപ്പോർട്ടിൽ ദുരൂഹതകളുടെ സൂചനകൾ ഒന്നും തന്നെ ഇല്ലെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം. ദേവനന്ദയുടെ മൃതദേഹം വീട്ടുവളപ്പിൽ വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകീട്ടാണ് സംസ്‍കരിച്ചത്