ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ഉന്നയിച്ച് ബന്ധുക്കളും നാട്ടുകാരും : അച്ഛന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ദേവനന്ദയുടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ച സാഹചര്യത്തിൽ കുട്ടി താമസിച്ചിരുന്ന വീടിന് സമീപത്തുള്ള കൂടുതൽ പേരുടെ മൊഴി എടുക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുക. മൊഴികൾ എന്നെടുക്കുമെന്ന്  പോലീസ് വ്യക്തമാക്കിയിട്ടില്ല.  കഴിഞ്ഞ വ്യാഴാഴ്ച പകല്‍ 10 മണിക്ക് വീട്ടിനുള്ളില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. അടുത്തദിവസം വിടിന് കുറച്ചകലെ പുഴയിലെ തടയണക്കടുത്തു നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
കുട്ടി അപ്രത്യക്ഷമായതില്‍ നാട്ടുകാര്‍ സംശയം ഉയര്‍ത്തിയിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന നിഗമനത്തില്‍ സോഷ്യല്‍ മീഡിയയല്‍ പ്രചരിച്ചതിനെ തുടര്‍ന്ന കേരളം മുഴുവന്‍ കുട്ടിക്കു വേണ്ടി അന്വേഷണം നടത്തിയിരുന്നു.  ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തുന്നതിനും പോലീസിന് ആലോചന ഉണ്ട്. പെൺകുട്ടിയുടെ അച്ഛന്റെ  മൊഴി ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത. പ്രാഥമിക പോസ്‍റ്റുമോര്‍ട്ടം റിപ്പോർട്ടിൽ ദുരൂഹതകളുടെ സൂചനകൾ ഒന്നും തന്നെ ഇല്ലെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം. ദേവനന്ദയുടെ മൃതദേഹം വീട്ടുവളപ്പിൽ വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകീട്ടാണ് സംസ്‍കരിച്ചത്

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...