Thursday, May 15, 2025 9:09 pm

തിരുവല്ലയില്‍ ക്യാന്‍ ഫാക്ടറി സ്ഥാപിക്കും ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മികച്ച ബജറ്റെന്ന് പ്രസിഡന്റ് അനന്തഗോപന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മികച്ച ബജറ്റെന്ന് പ്രസിഡന്റ് അനന്തഗോപന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1257 കോടി രൂപയാണ് ദേവസ്വം ബോര്‍ഡ് വരുമാനം. 1253 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ശബരിമലയ്ക്കായി 21 കോടി രൂപ നീക്കിവെച്ചതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.

മറ്റ് ക്ഷേത്രങ്ങള്‍ക്ക് 35 കോടി രൂപയാണ് ദേവസ്വം ബോര്‍ഡ് നീക്കിവെക്കുന്നത്. ശബരിമലയ്ക്ക് 17 കോടി രൂപയുടെ അരവണ കണ്ടെയ്‌നര്‍ ആവശ്യമാണ്. ഈ അധിക ചെലവ് പരിഹരിക്കാന്‍ 10 കോടി രൂപയ്ക്ക് ക്യാന്‍ ഫാക്ടറി സ്ഥാപിക്കാന്‍ തീരുമാനമായി. ഇതിന്റെ പ്രാരംഭ നടപടികള്‍ക്കായി നാല് കോടി രൂപ വകയിരുത്തി. പത്തനംതിട്ടയിലെ തിരുവല്ലയില്‍ ക്യാന്‍ ഫാക്ടറി സ്ഥാപിക്കും.

ദേവസ്വം ബോര്‍ഡ് ഗ്യാസ് ഏജന്‍സി തുടങ്ങുമെന്നും പ്രസിഡന്റ് അറിയിച്ചു. വാരണാസിയിലെ ബോര്‍ഡ് വക സത്രം പുതുക്കി പണിയും. 2.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നന്ദന്‍കോട് പെട്രോള്‍ പമ്പ് തുടങ്ങാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. പന്തളത്ത് അയ്യപ്പഭക്തര്‍ക്ക് സൗകര്യം വര്‍ധിപ്പിക്കും. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിനായി മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കും. 2 കോടി രൂപ ഇതിനായി വകയിരുത്തി.

ശബരിമലയിലും പമ്ബയിലും ശൗചാലയങ്ങളുടെ വലിയ കെട്ടിടം സ്ഥാപിക്കുന്നതിന് 2 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഹിന്ദു വിഭാഗത്തിന്‍്റെ ഉന്നമനത്തിനായി പ്രവര്‍ത്തനം നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. 70 വയറ്റിന് മുകളിലുള്ള ഹിന്ദുക്കള്‍ക്കായി വ്യദ്ധസദനം തുടങ്ങും. കൈവശമുള്ള കെട്ടിടം നവീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങും. അടുത്ത തീര്‍ത്ഥാടന കാലത്തിനു മുന്‍പ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. വൃദ്ധസദനം നടത്തികൊണ്ടു പോകാന്‍ സാമ്പത്തിക പ്രയാസം ഉണ്ടാകില്ലെന്നും പ്രസിഡന്റ് അറിയിച്ചു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

——————————————————————————————————

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൊമാറ്റോയിലെ തൊഴിൽ പ്രശ്നങ്ങൾ ലേബർ കമ്മീഷണർ തലത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ...

0
എറണാകുളം: ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ തൊഴിലാളികൾ ഉന്നയിച്ചിരിക്കുന്ന തൊഴിൽ പ്രശ്നങ്ങൾ...

വിവാദ പരാമർശത്തിൽ വിജയ് ഷാക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകി കർണാടക സർക്കാർ

0
ബെംഗളൂരു: കേണൽ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രിയും ബിജെപി...

കോഴിക്കോട് കോടഞ്ചേരിയിൽ കാണാതായ ആളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ കാണാതായ ആളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി....

പെരുമ്പാവൂരിൽ 12 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

0
കൊച്ചി: പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട. 12 കിലോ കഞ്ചാവുമായി രണ്ടു...